Get Updates
Get notified of breaking news, exclusive insights, and must-see stories!

വാട്സ്ആപ്പ് വഴിയോ ഇ- മെയിൽ വഴിയോ ആധാർ വിവരങ്ങൾ പങ്കുവെയ്ക്കരുത്; മുന്നറിയിപ്പുമായി കേന്ദ്രം... കാരണം ഇത്

ആധാർ വളരെ പ്രധാനപ്പെട്ട രേഖയാണെന്ന് അറിയാമല്ലോ.. ഇന്ന് ഒട്ടുമിക്ക ആവശ്യങ്ങൾക്കും ആധാർ ആവശ്യവുമാണ്. ആധാറിലെ വിവരങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. ഈ അടുത്ത് നിങ്ങളുടെ ആധാർ നമ്പർ ആവശ്യപ്പെട്ട് ഇ മെയിലോ, വാട്സ്ആപ്പ് മെസേജോ വന്നിട്ടുണ്ടോ? അത്തരം മെസേജുകൾക്ക് മറുപടി നൽകല്ലേ..

ആധാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഷെയർ ചെയ്യണമെന്ന് പറഞ്ഞ് ഇ മെയിലുകളോ, വാട്സ് ആപ്പ് സന്ദേശങ്ങളോ വന്നാൽ ജാ​ഗ്രത പാലിക്കണമെന്നാണ് കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. അത്തരം മെസേജുകൾ സൂക്ഷിക്കണമെന്നും അത് തട്ടിപ്പ് മാത്രമാണെന്നുമാണ് മുന്നറിയിപ്പ്.

aadhaar

വ്യക്തികളുടെ ഐഡന്റിറ്റിയോ, അഡ്രസ് പ്രൂഫോ, ഇമെയിലിലുടെയോ വാട്സ്ആപ്പ് വഴിയോ പങ്കിടാൻ യുണിക് ഐഡന്റിഫ്ക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ( യു ഐ ഡി എ ഐ) ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. അത് കൊണ്ട് തന്നെ വ്യക്തി​ഗത വിവരങ്ങൾ ഷെയർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള തട്ടിപ്പുകളിൽ വീഴരുതെന്നും ജാ​ഗ്രതപാലിക്കണമെന്നും യു ഐ ഡി എ ഐ നിർദേശം നൽകി.

പൗരന്മാർക്ക് അവരുടെ ആധാർ കാർഡ്, മൈ ആധാർ പോർട്ടൽ വഴി ഓൺലൈനായോ അല്ലെങ്കിൽ അടുത്തുള്ള ആധാർ കേന്ദ്രങ്ങൾ സന്ദർശിച്ചോ അപ്ഡേറ്റ് ചെയ്യാമെന്നും യു ഐ ഡി എ ഐ എക്സിൽ ഷെയർ ചെയ്ത കുറിപ്പിൽ പറയുന്നു. അതേസമയം പത്ത് വർഷം മുമ്പ് എടുത്ത ആധാർകാർഡ് പുതുക്കാൻ സമയം ആയിട്ടുണ്ട്. സെപ്റ്റംബർ 14 വരെയാണ് ആധാർ പുതുക്കാൻ സമയം നൽകിയിട്ടുള്ളത്. സെപ്റ്റംബർ 14 വരെ ആധാർ സൗജന്യമായി പുതുക്കാം.. നേരത്തെ സൗജന്യമായുള്ള സേവലം ജൂൺ 14 വരെ ആയിരുന്നു.

ആധാർ വിശദാംശങ്ങൾ ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യാൻ എളുപ്പമാണ്... എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം...

യു ഐ ഡി എ ഐ വെബ്സൈറ്റിൽ ആധാർ സെൽഫ് സർവീസ് പോർട്ടൽ സന്ദർശിക്കുക

നിങ്ങളുടെ ആധാർ കാർഡ് നമ്പർ, ക്യാപ്ച കോഡ് നിങ്ങളുടെ ഫോണിലേക്ക് ലഭിക്കുന്ന ഒ ടി പി നമ്പർ എന്നിവ ഉപയോ​ഗിച്ച് ലോ​ഗിൻ ചെയ്യുക.

ഡോക്യുമെന്റ് അപ്ഡേറ്റ് സെക്ഷനിൽ ഓപ്പൺ ചെയ്തത് നിലവിലെ വിശദാംശങ്ങൾ പരിശോധിക്കുക..

ആവശ്യമുള്ള വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക. ഒറിജിനലൽ ഡോക്യുമെന്റ് വെരിഫിക്കേഷന് വേണ്ടിയുള്ള രേഖകൾ അപ് ലോഡ് ചെയ്യുക

സർവീസ് റിക്വസ്റ്റ് നമ്പർ എവിടെയെങ്കിലും രേഖപ്പെടുത്താം.. പിന്നീട് അപ്ഡേഷൻ വിവരങ്ങൾ അറിയാൻ ഉപയോ​ഗപ്പെടുത്താവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+