കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈൽ കണക്ഷനും ബാങ്ക് അക്കൗണ്ടിനും ആധാർ വേണ്ട... അംഗീകരിച്ചെങ്കിലും ആധാറിൽ കേന്ദ്രത്തിന് തിരിച്ചടി

Google Oneindia Malayalam News

Recommended Video

cmsvideo
ഇനി ഈ സേവനങ്ങള്‍ക്ക് ആധാര്‍ വേണ്ട | Oneindia Malayalam

ദില്ലി: ആധാര്‍ കേസില്‍ ഭരണഘടന ബഞ്ച് വിധി പറഞ്ഞു. അഞ്ചംഗ ഭരണ ഘടന ബഞ്ചില്‍ മൂന്ന് പേരുടെ വിധി ജസ്റ്റിസ് എകെ സിക്രിയാണ് വായിച്ചത്. ആധാറിന് അംഗീകരം നല്‍കിക്കൊണ്ടാണ് ഭൂരിപക്ഷ വിധി. പക്ഷേ, കേന്ദ്ര സര്‍ക്കാരിന്റെ പല തീരുമാനങ്ങളേയും അപ്രസക്തമാക്കുന്നതാണ് വിധി എന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു.

ആധാറിന് ഭേദഗതികളോടെ അംഗീകാരം; സുപ്രീംകോടതിയുടെ സുപ്രധാന വിധി, സ്‌കൂളിലും ബാങ്കിലും വേണ്ടആധാറിന് ഭേദഗതികളോടെ അംഗീകാരം; സുപ്രീംകോടതിയുടെ സുപ്രധാന വിധി, സ്‌കൂളിലും ബാങ്കിലും വേണ്ട

പശുക്കൾക്കും തിരിച്ചരിയൽ കാർഡ്; ആധാർ കാർഡ് നൽകിയത് 2.5 ലക്ഷം പശുക്കൾക്ക്!പശുക്കൾക്കും തിരിച്ചരിയൽ കാർഡ്; ആധാർ കാർഡ് നൽകിയത് 2.5 ലക്ഷം പശുക്കൾക്ക്!

ആധാര്‍ പ്രയോജന പ്രദം എന്നായിരുന്നു കോടതിയുടെ പരാമര്‍ശം. ആധാറില്‍ കൃത്രിമം അസാധ്യമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. ആധാര്‍ വിവര ശേഖരണം കുറ്റമറ്റതാണെന്നും അഴിമതിക്കുള്ള സാധ്യതകള്‍ ഇല്ലാതാക്കും എന്നും കോടതി നിരീക്ഷിച്ചിരുന്നു.

എന്നാല്‍ നിത്യ ജീവിതവുമായി ബന്ധപ്പെട്ട് ആധാര്‍ നിര്‍ബന്ധമാക്കരുത് എന്ന നിലപാടാണ് സുപ്രീം കോടതി വിധിയില്‍ ഉള്ളത്. മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനും ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും ആധാര്‍ ആവശ്യമില്ലെന്ന് സുപ്രീം കോടതി വിധിയില്‍ പറയുന്നുണ്ട്.

സമ്പൂര്‍ണ അംഗീകാരമില്ല

സമ്പൂര്‍ണ അംഗീകാരമില്ല

ആധാര്‍ നിമയത്തിന് സമ്പൂര്‍ണ അംഗീകാരം ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് സുപ്രീം കോടതി വിധി. മണി ബില്‍ ആയി ആധാര്‍ നിയമം അവതരിപ്പിച്ചതിനെ സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ട്. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച് ആശ്വാസകരമാണ്.

മൊബൈല്‍ കണക്ഷന്‍

മൊബൈല്‍ കണക്ഷന്‍

മൊബൈല്‍ കണക്ഷന്‍ എടുക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്ന നിലപാടായിരുന്നു കേന്ദ്ര സര്‍ക്കാരിന്റേത്. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നാണ് ഇപ്പോള്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളത്.

ബാങ്ക് അക്കൗണ്ടിന്

ബാങ്ക് അക്കൗണ്ടിന്

ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ആധാര്‍ വിവരങ്ങള്‍ നിര്‍ബന്ധമാണെന്നും നിയമത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ അതും സുപ്രീം കോടതി റദ്ദാക്കിയിരിക്കുകയാണ്. ഇതിനകം തന്നെ പല ബാങ്കുകളും പലരുടേയും ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞിട്ടുണ്ട്.

സ്‌കൂള്‍ പ്രവേശനത്തിന്

സ്‌കൂള്‍ പ്രവേശനത്തിന്

സ്‌കൂള്‍ പ്രവേശനത്തിനും പ്രവേശന പരീക്ഷകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കരുത് എന്ന് സുപ്രീം കോടതി വിധിയില്‍ പറയുന്നു. നേരത്തെ സിബിഎസ്ഇ പ്രവേശന പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയത് നേരത്തെ തന്നെ വലിയ വിവാദത്തിന് വഴിവച്ചിരിക്കുന്നത്.

പാന്‍ കാര്‍ഡ്

പാന്‍ കാര്‍ഡ്

എന്നാല്‍ പാന്‍ കാര്‍ഡ് എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാണെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നു. ഇത് കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച ആശ്വാസകരമായ കാര്യമാണ്. നികുതി റിട്ടേണിനും ആധാര്‍ നിര്‍ബന്ധമാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കിട്ടാനും ആധാര്‍ വേണം.

ദേശീയ സുരക്ഷയുടെ പേരില്‍ പോലും

ദേശീയ സുരക്ഷയുടെ പേരില്‍ പോലും

ആധാര്‍ വിവരങ്ങള്‍ ഒരുതരത്തിലും പുറത്ത് വിടരുത് എന്ന് സുപ്രീം കോടതി വിധിയില്‍ വ്യക്തമായി പറയുന്നുണ്ട്. ദേശീയ സുരക്ഷയുടെ പേരില്‍ പോലും ആധാര്‍ വിവരങ്ങള്‍ പുറത്ത് വിടരുത് എന്നാണ് വിധിയില്‍ പറയുന്നത്. സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ അവകാശപ്പെടാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കുന്നു.

ആറ് മാസം മാത്രം

ആറ് മാസം മാത്രം

വ്യക്തികളില്‍ നിന്ന് ശേഖരിക്കുന്ന ആധാര്‍ വിവരങ്ങള്‍ ആറ് മാസം മാത്രം മാത്രമേ സര്‍ക്കാര്‍ സൂക്ഷിച്ചുവയ്ക്കാന്‍ പാടുള്ളൂ എന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നുണ്ട്.

English summary
Aadhar Card is not mandatory for obtaining Mobile Phone Connection and Opening Bank account: Supreme Court Verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X