കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാറിനോട് ശക്തമായി വിയോജിച്ച് ജസ്റ്റിസ് ചന്ദ്രചൂഡ്.. ആധാര്‍ ഭരണഘടനാ വിരുദ്ധമെന്ന് വിധി

Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ആധാറിന് ഭേദഗതികളോടെയാണ് സുപ്രീം കോടതി അംഗീകാരം നല്‍കിയിരിക്കുന്നത്. 40 പേജുള്ള വിധി പ്രസ്താവം ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്ന് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ആധാര്‍ ഹര്‍ജികള്‍ തീര്‍പ്പാക്കിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കൊപ്പം എകെ സിക്രി, എഎം ഖാന്‍വില്‍ക്കര്‍ എന്നിവര്‍ ആധാറിന് അനുകൂലമായി നിലപാടെടുത്തു.

എന്നാല്‍ അഞ്ചംഗ ബെഞ്ചിലെ മറ്റ് രണ്ട് പേരായ ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവര്‍ ഭൂരിപക്ഷ വിധിയോട് വിയോജിച്ച് രേഖപ്പെടുത്തി വിധിയെഴുതി. ശക്തമായ വിയോജിപ്പാണ് ജ. ചന്ദ്രചൂഡ് ആധാറുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ആധാര്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ജ. ചന്ദ്രചൂഡ് വിധിയില്‍ അഭിപ്രായപ്പെട്ടു.

SC

ആധാര്‍ വിവരശേഖരണം വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറഅറമാണ്. വ്യക്തി വിവരങ്ങള്‍ പരസ്യപ്പെടുത്താതിരിക്കാനുള്ള പൗരന്റെ സ്വകാര്യത ആധാര്‍ കവരുന്നു. ധനബില്ലായി ആധാര്‍ അവതരിപ്പിച്ചത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണ്. സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്ന സെക്ഷന്‍ 7 ഭരണഘടനാ വിരുദ്ധമാണെന്നത് കൂടാതെ ഏകപക്ഷീയമാണെന്നും ജ. ഡിവൈ ചന്ദ്രചൂഡ് തന്റെ വിധിയില്‍ ചൂണ്ടിക്കാട്ടി.

ബിഷപ്പ് ഫ്രാങ്കോ അല്ല, നമ്പർ 5968! ഇറ്റാലിയൻ ഭക്ഷണവും സ്കോച്ചും ഇല്ല, പുളിശേരിയും ചോറുംബിഷപ്പ് ഫ്രാങ്കോ അല്ല, നമ്പർ 5968! ഇറ്റാലിയൻ ഭക്ഷണവും സ്കോച്ചും ഇല്ല, പുളിശേരിയും ചോറും

ബയോമെട്രിക് വിവരങ്ങള്‍ ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ അത് എന്നേക്കുമുള്ള പ്രശ്‌നമായിരിക്കുമെന്നും വിവരങ്ങളിലെ പാകപ്പിഴകള്‍ എങ്ങനെ പരിഹരിക്കുമെന്നതില്‍ വ്യക്തത ഇല്ലെന്നും ജ. ചന്ദ്രചൂഡിന്റെ വിധിയില്‍ വ്യക്തമാക്കുന്നു. ഭരണഘടനയിലെ തത്വങ്ങള്‍ സാങ്കേതിക വിദ്യയുടെ മാറ്റത്തിന് അനുസരിച്ച് മാറുന്നവയല്ല. വ്യക്തി വിവരങ്ങള്‍ ചോരാന്‍ സാധ്യത ഏറെയുണ്ടെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് നിരീക്ഷിച്ചു.

രണ്ട് വയസ്സുകാരി തേജസ്വിനിയുടെ മരണം ഒഴിവാക്കാവുന്നതായിരുന്നു! മുരളി തുമ്മാരുകുടി എഴുതുന്നുരണ്ട് വയസ്സുകാരി തേജസ്വിനിയുടെ മരണം ഒഴിവാക്കാവുന്നതായിരുന്നു! മുരളി തുമ്മാരുകുടി എഴുതുന്നു

Recommended Video

cmsvideo
ഇനി ഈ സേവനങ്ങള്‍ക്ക് ആധാര്‍ വേണ്ട | Oneindia Malayalam

ആധാര്‍ ഇല്ലാതെ ജീവിക്കാന്‍ സാധിക്കില്ല എന്ന അവസ്ഥയാണ് രാജ്യത്ത് നിലവിലുള്ളത്. രാജ്യത്തെ 120 കോടി പൗരന്മാരുടെ അവകാശങ്ങള്‍ എന്നത് യുഐഡിഎഐയുമായുള്ള കരാര്‍ മാത്രമായി പരീക്ഷിക്കപ്പെടാന്‍ സാധിക്കില്ലെന്നും ജ. ചന്ദ്രചൂഢ് ചൂണ്ടിക്കാട്ടി. മൊബൈല്‍ കമ്പനികള്‍ അടക്കമുള്ളവരുടെ കൈവശമുള്ള ആധാര്‍ വിവരങ്ങള്‍ നീക്കം ചെയ്യണമെന്നും ഭൂരിപക്ഷ വിധിയോട് വിയോജിച്ച് കൊണ്ട് ജ. ചന്ദ്രചൂഡ് വ്യക്തമാക്കി.

English summary
Aadhar Case: Justice DY Chandrachud disagrees with aadhar verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X