ഡീമാറ്റ് അക്കൗണ്ടിന് നോമിനേഷന് സമര്‍പ്പിച്ചോ? 2023 അവസാനിക്കും മുമ്പ് അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍
ഡിസംബര്‍ മാസം ഏറെ പ്രത്യേതകള്‍ ഉള്ളതാണ്. പല കാര്യങ്ങളുടെയും ഡെഡ് ലൈന്‍ അവസാനിക്കുന്നത് ഈ മാസമായിരിക്കും. ഫിനാന്‍ഷ്യല്‍ ഡെഡ് ലൈനുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? അത്തരത്തില്‍ സാമ്പത്തികപരമായ കാര്യങ്ങള്‍ അവസാനിക്കുന്നതും ഡിസംബറിലാണ്. കാരണം ഇത് നിങ്ങളുടെ പണം നഷ്ടപ്പെടുന്നതിന് വരെ കാരണമാകാം.
നിങ്ങളുടെ സാമ്പത്തിക താല്പര്യങ്ങള് സുരക്ഷിതമാക്കാന്‍ ഇത്തരം കാര്യങ്ങള്‍ ശരിയായി നടക്കുന്നുണ്ടോ എന്ന് അറിഞ്ഞിരിക്കുകയാണ് ഏറ്റവും നല്ല മാര്‍ഗം. ഫിനാന്‍ഷ്യല്‍ ഡെഡ്ലൈനുകള് പിന്നിട്ടാല്‍ ചിലര്‍ക്ക് പിഴയും, അധിക ചാര്‍ജും വരെ തേടിയെത്തും. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ആധാര്‍ അപ്ഡേഷന്: ഇക്കാര്യം വളരെ പ്രധാനപ്പെട്ടതാണ്. യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി സൗജന്യമായി ആധാര്‍ അപ്ഡേഷന് നടത്തുന്നതിന്റെ അന്തിമ തിയതി ഡിസംബര്‍ 31ലേക്ക് മാറ്റിയിരിക്കുകയാണ്.
ഇതിനര്‍ത്ഥം ആധാര്‍ കാര്‍ഡ് നിങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ ഈ മാസം മുഴുവന്‍ സമയമുണ്ടെന്നാണ്. ആധാറില്‍ ഫോണ്‍ നമ്പര്‍, ഇമെയില്‍, അഡ്രസ് എന്നിവയെല്ലാം നല്കി കൊണ്ട് സൗജന്യമായി അപ്ഡേറ്റ് ചെയ്യാം. ഡിസംബര്‍ 31 കഴിഞ്ഞാല്‍ അപ്ഡേഷന് പണം നല്‍കേണ്ടി വരും.
ലോക്കര്‍ എഗ്രിമെന്റുകള്‍: ബാങ്ക് ലോക്കര്‍ എഗ്രിമെന്റുകള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ഡെഡ്ലൈനും ഡിസംബറിലാണ്. റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ ഘട്ടം ഘട്ടമായിട്ടുള്ള ഡെഡ്ലൈനാണ് നല്‍കിയിരിക്കുന്നത്.
ആദ്യ പാദത്തിന്റെ ഡെഡ്ലൈനാണ് ഡിസംബര്‍ 31. ചില നിര്‍ണായക മാറ്റങ്ങള്‍ ലോക്കര്‍ എഗ്രിമെന്റിലുണ്ട്. ലോക്കറിലെ കാര്യങ്ങള്‍ നഷ്ടമാവുകയോ, നാശനഷ്ടം സംഭവിക്കുകയോ ചെയ്താല്‍ നഷ്ടപരിഹാരം ഉപയോക്താവിന് ഉയര്‍ന്ന അളവില്‍ ലഭിക്കുന്നതാണ് പുതിയ നിയമം.
ഡീറ്റ് നോമിനേഷന്: ഡീമാറ്റ് അക്കൗണ്ടുകള്‍ക്ക് നോമിനേഷന് സമര്‍പ്പിക്കാനുള്ള തിയതി നേരത്തെ തന്നെ സെബി നീട്ടി നല്‍കിയതാണ്. ഡിസംബര്‍ 31 വരെ ഇതിനായി സമയമുണ്ട്. നിങ്ങളുടെ മരണം സംഭവിച്ചാല്‍ ഡീമാറ്റ് സെക്യുരിറ്റീസ് നിങ്ങള്‍ നോമിനേറ്റ് ചെയ്യുന്ന ആള്‍ക്ക് ലഭിക്കാന്‍ വേണ്ടിയാണ് നോമിനേഷന് സമര്‍പ്പിക്കുന്നത്. ഇത് വളരെ പ്രധാനപ്പെട്ട നടപടിക്രമമാണ്. ഡിസംബറില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം കൂടിയാണ്.
സ്പെഷ്യല്‍ ഫിക്സഡ് ഡെപ്പോസിറ്റുകള്‍: ഡിസംബര്‍ അവസാനം വരെ ചില ബാങ്കുകള്‍ പ്രത്യേക ഫിക്സഡ് ഡെപ്പോസിറ്റുകള്‍ക്ക് ഉയര്‍ന്ന പലിശ ലഭിക്കാറുണ്ട്. ഇതിന് അന്തിമ തിയതിയുമുണ്ട്. ഇന്ത്യന്‍ ബാങ്കിന്റെ ഐഎന്‍ഡി സൂപ്പര്‍ 400, ഐഎന്‍ഡി സുപ്രീം 300 ഡേയ്സ് ഫിക്സഡ് ഡെപ്പോസിറ്റുകള്‍ ഡിസംബര്‍ 31 വരെയാണ് നിക്ഷേപിക്കാനാവുക.
എസ്ബിഐയുടെ കലാഷ് എഫ്ഡിയും ഡിസംബറിലെ അവസാന തിയതി വരെ ഡെപ്പോസിറ്റുകള്‍ സ്വീകരിക്കും. സ്റ്റേറ്റ് ബാങ്കിന്റെ സ്കീം ഓഗസ്റ്റ് പതിനഞ്ച് വരെയായിരുന്നു കാലാവധി. ഇത് നീട്ടുകയായിരുന്നു. ഫെബ്രുവരി പതിനഞ്ചിനാണ് ഇത് ലോഞ്ച് ചെയ്തത്. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കും, പ്രവാസികള്‍ക്കും സ്കീം ലഭ്യമാവും.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications