കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎ പ്രചാരണം സ്‌കൂളുകളില്‍.... വിദ്യാര്‍ത്ഥികളുടെ പഠനം തടസ്സപ്പെടുത്തുന്നു, ബിജെപിക്കെതിരെ ആദിത്യ!!

Google Oneindia Malayalam News

മുംബൈ: പൗരത്വ നിയമത്തില്‍ ബിജെപിയും ശിവസേനയും തമ്മില്‍ ബന്ധം കൂടുതല്‍ വഷളാകുന്നു. ബിജെപി സിഎഎ വിഷയം സ്‌കൂളുകളില്‍ ഉന്നയിക്കുന്നതും, അക്കാര്യത്തില്‍ പ്രചാരണം നടത്തുന്നതും ആദിത്യ താക്കറെയെ ചൊടിപ്പിച്ചിരിക്കുകയാണ്. പൗരത്വ നിയമത്തെ കുറിച്ച് സ്‌കൂളുകളിലെത്തി ബിജെപി വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കുന്നുണ്ട്. ടൂറിസം മന്ത്രിയായ ആദിത്യ വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണങ്ങളെ കുറിച്ച് നിരന്തരം വാദിക്കുന്നയാളാണ്. എന്നാല്‍ പഠനം തടസ്സപ്പെടുത്തുന്നതാണ് ബിജെപിയുടെ നീക്കങ്ങളെന്ന് ആദിത്യ പറയുന്നു.

1

മുംബൈയിലെ മാട്ടുംഗ മേഖലയില്‍ ബിജെപി നേതാക്കള്‍ സ്‌കൂളുകളിലെത്തി സിഎഎ പ്രചാരണം നടത്തിയിരുന്നു. ഇത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധമുണ്ടാക്കുന്നതിനും, തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതിനുമാണെന്ന് ബിജെപി പറയുന്നു. ഒരു നിയമത്തെ കുറിച്ച് സ്‌കൂളുകളില്‍ അവബോധം ഉണ്ടാക്കുന്നത് തീര്‍ത്തും തെറ്റാണ്. എന്തിനാണ് ഇങ്ങനെയൊരു രാഷ്ട്രീയ പ്രചാരണം. തെറ്റായ ഉദ്ദേശമില്ലെങ്കില്‍ പിന്നെന്തിനാണ് ഈ പ്രചാരണമെന്നും ആദിത്യ ചോദിച്ചു.

സ്‌കൂളുകളുടെ രാഷ്ട്രീയവത്കരണം ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല. സ്‌കൂളുകളില്‍ രാഷ്ട്രീയക്കാര്‍ക്ക് സംസാരിക്കണമെങ്കില്‍, അവര്‍ ലിംഗ നീതിയെ കുറിച്ച് സംസാരിക്കട്ടെ, ഹെല്‍മെറ്റ്, ശുചിത്വം എന്നിവയെ കുറിച്ചും സംസാരിക്കട്ടെയെന്നും ആദിത്യ പറഞ്ഞു. ബിജെപി വീടു വീടാന്തരം കയറിയിറങ്ങിയുള്ള പ്രചാരണവും പൗരത്വ നിയമത്തില്‍ നടത്തുന്നുണ്ട്. മൂന്ന് കോടി കുടുംബങ്ങളെയാണ് ലക്ഷ്യമിടുന്നത്. രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ബിജെപിയുടെ നീക്കം.

അതേസമയം പൗരത്വ പ്രക്ഷോഭത്തിനിടെ ഫ്രീ കശ്മീര്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത് ബിജെപിയും ശിവസേനയും തമ്മിലുള്ള പോരാട്ടമായി മാറിയിട്ടുണ്ട്. എന്നാല്‍ ഓരോ മറാത്തി സ്ത്രീയും കശ്മീരികളുടെ വേദന മനസ്സിലാവുമെന്നായിരുന്നു ശിവസേനയുടെ പ്രതികരണം. മുദ്രാവാക്യം ഉയര്‍ത്തിയ പെണ്‍കുട്ടിക്ക് ശിവസേന പിന്തുണ അറിയിക്കുകയും ചെയ്തു. ബിജെപിയും അവരുടെ അനുയായികളും പ്രതിപക്ഷ സ്വരം രാജ്യദ്രോഹമായി കാണുന്നത് രാജ്യത്തിന് നല്ലതല്ലെന്നും ശിവസേന പറഞ്ഞു.

ജെഎന്‍യു ഹോസ്റ്റല്‍ ആക്രമണം... ഐഷി ഘോഷിനും ഇടത് സംഘടനകള്‍ക്കും പങ്കെന്ന് ദില്ലി പോലീസ്!!ജെഎന്‍യു ഹോസ്റ്റല്‍ ആക്രമണം... ഐഷി ഘോഷിനും ഇടത് സംഘടനകള്‍ക്കും പങ്കെന്ന് ദില്ലി പോലീസ്!!

English summary
aaditya thackeray slam bjp for politicisation of schools over caa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X