Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ നടന്നത് ലജ്ജാകരമായ നടപടി; ഗുണ്ടായിസം നടത്തിയ ശിവസേന പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

'കൊച്ചിയിലെ ശിവസേനക്കാരുടെ നടപടി അനാവശ്യവും നാണക്കേടുമെന്ന്' പറഞ്ഞു കൊണ്ടാണ് ശിവസേനയുടെ യുവ മുഖവും ഉദ്ദവ് താക്കറെയുടെ മകനുമായ ആദിത്യതാക്കറെ ട്വീറ്റ് ചെയ്തത്.

മുംബൈ: എറണാകുളം മറൈന്‍ഡ്രൈവില്‍ സദാചാര ഗുണ്ടായിസം കാണിച്ച ശിവസേനാ പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തതായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ മകനും യുവസേനാ തലവനുമായ ആദിത്യ താക്കറെ. നിലവില്‍ ശിവസേനയുടെ യുവ പ്രസ്ഥാനമായ യുവസേനയുടെ നേതാവാണ് ആദിത്യ. പാര്‍ട്ടിയുടെ പേരില്‍ നടക്കുന്ന ഇത്തരം അക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

'കൊച്ചിയിലെ ശിവസേനക്കാരുടെ നടപടി അനാവശ്യവും നാണക്കേടുമെന്ന്' പറഞ്ഞു കൊണ്ടാണ് ശിവസേനയുടെ യുവ മുഖവും ഉദ്ദവ് താക്കറെയുടെ മകനുമായ ആദിത്യതാക്കറെ ട്വീറ്റ് ചെയ്തത്. ദേശീയ വനിതാ ദിനമായിരുന്ന ബുധനാഴ്ച മറൈന്‍ഡ്രൈവില്‍ ഇരിക്കുകയായിരുന്ന യുവതീയുവാക്കള്‍ക്ക് നേര്‍ക്കായിരുന്നു ശിവസേന പ്രവര്‍ത്തകരുടെ ആക്രമണം. മറൈന്‍െ്രെഡവില്‍ ഇരിക്കുകയായിരുന്ന യുവതീയുവാക്കളെ പ്രവര്‍ത്തകര്‍ ചൂരല്‍ ഉപയോഗിച്ച് അടിച്ചോടിക്കുകയായിരുന്നു.

Aaditya Thackeray

സംഭവത്തില്‍ സ്ത്രീകള്‍ക്കും മറ്റും മര്‍ദ്ദനമേറ്റിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ മുന്‍കൂട്ടി അറിയിച്ചശേഷം ആസൂത്രിതമായാണു കയ്യില്‍ ചൂരല്‍വടിയുമായി ഇരുപതോളം ശിവസേന പ്രവര്‍ത്തകര്‍ മറൈന്‍ ഡ്രൈവിലെത്തി അതിക്രമം അഴിച്ചുവിടുകയായിരുന്നു. പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക അക്രമങ്ങള്‍ തടയുക, മറൈന്‍ഡ്രൈവിലെ കുടചൂടി പ്രേമം നിര്‍ത്തലാക്കുക എന്നീ മുദ്രാവാക്യങ്ങളുള്ള ബാനറും പിടിച്ചിരുന്നു. ചൂരലിന് അടി കിട്ടിയവരില്‍ ദമ്പതികളും ഉണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+