മോദിക്ക് സ്മൃതി ഇറാനിയില്‍ ഇഷ്ടപ്പെട്ടത് എന്ത്? അശോക് സിംഗാളിന്റെ ചോദ്യത്തിനെതിരെ സോഷ്യല്‍ മീഡിയ
ദില്ലി : കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയോട് ചാനല്‍ ഷോക്കിടെ ചോദ്യം ചോദിച്ച ആജ് തക് ചാനലിന്റെ രാഷ്ട്രീയകാര്യഎഡിറ്റര്‍ ആയ അശോക് സിംഗാളിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. അശ്ലീല ചുവയുള്ള ചോദ്യത്തിനെതിരെയാണ് പ്രതിഷേധം ഉണ്ടായത് ദില്ലി യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടയിലാണ് സംഭവം.
മോഡി ക്യാബിനറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നിട്ടും മാനവ വിഭവശേഷി വകുപ്പ് എന്ന തന്ത്ര പ്രധാനമായ വകുപ്പാണ് നരേന്ദ്ര മോദി താങ്കള്‍ക്ക് നല്‍കിയത്. നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും നേരത്തേ ചില തര്‍ക്കങ്ങളുണ്ടായിരുന്നു. എന്തുകൊണ്ടാണ് മോഡി താങ്കളെ മാനവ വിഭവശേഷി വകുപ്പ് മന്ത്രിയാക്കിയത്? നിങ്ങളില്‍ മോഡിക്ക് ഇഷ്ടപ്പെട്ടത് എന്താണ്? എന്നായിരുന്നും സിംഗാളിന്റെ ചോദ്യം.

ചോദ്യം കേട്ട് സ്മൃതി ഇറാനി രോഷാകുലയാകുകയും കാണികള്‍ പ്രതിഷേധിക്കുകയും ചെയ്തു. ചിലര്‍ മോദി, മോദി എന്ന് വിളിച്ച് കൂവുകയും . ഇതിനിടയില്‍ അശോക് സിംഗാള്‍ തന്റെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
സ്മൃതി ഇറാനിയുടെ സര്‍ട്ടിഫിക്കേറ്റ് വിവാദം ഉയര്‍ത്തിക്കൊണ്ടുവരുവാനാണ് താന്‍ ശ്രമിച്ചതെന്ന് സിംഗാള്‍ പറഞ്ഞു. എന്നാല്‍ കാണികളില്‍ ഭൂരിഭാഗവും സിംഗാളിനെതിരെ തിരിയുകയായിരുന്നു. വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ഇത് ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ചൂട് പിടിക്കുകയും ചെയ്തു. സിംഗാളിന്റെ ചോദ്യം അശ്ലീല ചുവയുള്ളതായിരുന്നുവെന്നായിരുന്നു ആരോപണം.












Click it and Unblock the Notifications