Get Updates
Get notified of breaking news, exclusive insights, and must-see stories!

അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് 2012 മുതല്‍ സംഭാവനയായി ലഭിച്ചത് 185 കോടി രൂപ

ദില്ലി: ആം ആദ്മി പാര്‍ട്ടി (എഎപി) 2012 ല്‍ പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയത് ദില്ലിക്ക് പുറത്തുള്ള ദാതാക്കളെന്ന് റിപ്പോര്‍ട്ട്. 75 ശതമാനം സംഭാവനകളും ലഭിച്ചത് ദില്ലിക്ക് പുറത്ത് നിന്നാണെന്ന് പാര്‍ട്ടി രേഖകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏഴു വര്‍ഷമായി ദില്ലിയില്‍ അധികാരത്തിലിരിക്കുന്ന അരവിന്ദ് കെജ്രിവാളിന്റെ പാര്‍ട്ടിക്ക് 185 കോടി രൂപയാണ് ആകെ സംഭാവന ലഭിച്ചത്, 2014-15ല്‍ 54.14 കോടി രൂപയും 2012-13 ല്‍ 2.02 കോടി രൂപയും ലഭിച്ചു. 25 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സംഭാവന, 10 രൂപയാണ് ഏറ്റവും താഴ്ന്ന സംഭാവന. സംഭാവനയുടെ അഞ്ചിലൊന്ന് അതായത് 21 ശതമാനം പണവും വിദേശത്തു നിന്നാണ് ലഭിച്ചത്. 24 ശതമാനം ദില്ലിയില്‍ നിന്നും ബാക്കി 55 ശതമാനം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും ലഭിച്ചു. ദില്ലിക്ക് ശേഷം യഥാക്രമം മുംബൈയും ബംഗളൂരുവും രണ്ടാമത്തെയും മൂന്നാമത്തെയും ദാതാക്കളായി. ആം ആദ്മി പാര്‍ട്ടിയുടെ വിദേശ ദാതാക്കളില്‍ ഭൂരിഭാഗവും യുഎസിലും കാനഡയിലുമാണ്.

വര്‍ഷങ്ങളായി സംഭാവനകളില്‍ വരുന്ന വ്യത്യാസം പ്രതീക്ഷിച്ചിരുന്നതായി എഎപി വിദേശ കണ്‍വീനറും ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ പൃഥ്വി റെഡ്ഡി പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് കൂടുതല്‍ ശേഖരിക്കുന്നത് സ്വാഭാവികമാണ്. 2013ലാണ് ആദ്യമായി ദില്ലിയില്‍ മത്സരിക്കുന്നത്. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 400 സീറ്റുകളില്‍ പോരാടി, 2015 ല്‍ രണ്ടാം തവണയും ദില്ലി തിരഞ്ഞെടുപ്പില്‍ പോരാടി. 2017ല്‍ പഞ്ചാബ്, ഗോവ, എംസിഡി തിരഞ്ഞെടുപ്പുകള്‍ എന്നിവയിലും പോരാടി. 2018-19ല്‍ കര്‍ണാടകയിലും ലോക്‌സഭ തിരഞ്ഞെടുപ്പിലും പോരാടി. എന്നിരുന്നാലും, സംഭാവനകളുടെ ആദ്യകാല വര്‍ദ്ധനവ് ആം ആദ്മി പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രത്യാശയെയും പ്രാദേശിക അഴിമതിയില്‍ ജനങ്ങളുടെ മടുപ്പിനെയുംസല സൂചിപ്പിക്കുന്നുവെന്ന് ദില്ലി ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡവലപ്പിംഗ് സൊസൈറ്റികളുടെ ഡയറക്ടര്‍ പൊളിറ്റിക്കല്‍ അനലിസ്റ്റും പിസെഫോളജിസ്റ്റുമായ സഞ്ജയ് കുമാര്‍ പറഞ്ഞു.

പണം നൽകുന്നതെന്തിന്?

പണം നൽകുന്നതെന്തിന്?


പാര്‍ട്ടി അധികാരത്തിലിരിക്കുന്ന നഗരത്തില്‍ താമസിക്കാത്ത ആളുകള്‍ക്ക്, അവരുടെ പിന്തുണ അറിയിക്കാനുള്ള ഏറ്റവും എളുപ്പമേറിയ മാര്‍ഗം പണം നല്‍കുക എന്നതാണ്, അതിനാല്‍ മുംബൈയില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നും പരമാവധി പണം വരുന്നുണ്ട്. പാര്‍ട്ടിയുടെ ചില വാഗ്ദാനങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതും അധികാരത്തില്‍ പ്രവര്‍ത്തിക്കുന്ന രീതിയും സംഭാവനകളിലെ താഴേക്കുള്ള പ്രവണതയ്ക്ക് കാരണമെന്നും കുമാര്‍ കൂട്ടിച്ചേര്‍ത്തു.

 90 ശതമാനം സംഭാവന ലഭിച്ചത് ക്യാഷ്‌ലെസ്സായി.

90 ശതമാനം സംഭാവന ലഭിച്ചത് ക്യാഷ്‌ലെസ്സായി.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ധന സഹായത്തിന്റെ ഉറവിടം സംബന്ധിച്ച ചര്‍ച്ചകള്‍ സമകാലീന രാഷ്ട്രീയത്തിലെ ഏറ്റവും വിവാദപരമായ ഏടുകളില്‍ ഒന്നാണ്. എന്നിരുന്നാലും, അവരുടെ സംഭാവനകളില്‍ 92.42 ശതമാനം ബാങ്കുകളിലൂടെയാണ് ലഭിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി അവകാശപ്പെടുന്നു. അതേസമയം 7.58 ശതമാനം മാത്രമാണ് പൂര്‍ണമായി ലഭിക്കുന്നതെന്നും എല്ലാ സംഭാവനകളുടെയും ഉറവിടങ്ങള്‍ അറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലഭിച്ച സംഭാവനയുടെ സിംഹഭാഗവും ജോലി ചെയ്യുന്നവരില്‍ നിന്നോ ശമ്പളമുള്ളവരില്‍ നിന്നോ ആണെന്ന് ആം ആദ്മി ടീം അംഗങ്ങള്‍ പറയുന്നു.

റെക്കോർഡ്?

റെക്കോർഡ്?

അതിനാല്‍ ഈ എണ്ണത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ റെക്കോര്‍ഡ് വിവാദങ്ങളില്ലാതില്ല. ദാതാക്കളുടെ സ്വകാര്യതയെയും സുരക്ഷയെയും കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടി 2018 ല്‍ ആം ആദ്മി വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്യാന്‍ വിസമ്മതിച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍, പാര്‍ട്ടിയുടെ യഥാര്‍ത്ഥവും റിപ്പോര്‍ട്ടുചെയ്തതുമായ സംഭാവനകളില്‍ 13 കോടി രൂപയുടെ പൊരുത്തക്കേട് കേന്ദ്ര ഡയറക്റ്റ് ടാക്‌സ് കണ്ടെത്തി.

 കണക്കുകൾ ഇങ്ങനെ

കണക്കുകൾ ഇങ്ങനെ

തല്‍ഫലമായി, സെപ്റ്റംബര്‍ 11 ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസി) 20 ദിവസത്തിനുള്ളില്‍ വിശദീകരണം തേടി പാര്‍ട്ടിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 1,000 പേജുള്ള വിശദീകരണവുമായി'' പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മടങ്ങിയെത്തിയതായി ആം ആദ്മി അംഗം പറഞ്ഞു. എന്നാല്‍ അതിനുശേഷം വോട്ടെടുപ്പ് പാനലില്‍ നിന്ന് മറുപടിയൊന്നുമുണ്ടായില്ല. പാര്‍ട്ടിയെ ഉപദ്രവിക്കാനാണ് ഇത്തരത്തിലൊരു ശ്രമം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.2016-17 ലെ എഡിആര്‍ ഡാറ്റ അനുസരിച്ച്, എഎപി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടി സംഭാവന ലഭിച്ചിട്ടുണ്ട്. ഇതോടെ 6.61 കോടിയില്‍ നിന്ന് 30.78 കോടി രൂപയായി. എന്നിരുന്നാലും, പാര്‍ട്ടിയുടെ സ്വന്തം അക്കൗണ്ടുകള്‍ ഏകദേശം 217 ശതമാനം അല്ലെങ്കില്‍ മൂന്ന് മടങ്ങ് വര്‍ദ്ധനവ് കാണിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+