ആപ്പിന്റെ ഗോവയിലെ ജൈന്റ് കില്ലര്‍; ചര്‍ച്ചില്‍ അലെമാവോയെ എട്ട് നിലയില്‍ പൊട്ടിച്ചു, ആരാണ് വെന്‍സി വിഗാസ്
പനാജി : ഗോവ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ബി ജെ പി അധികാരത്തില്‍ എത്തിയെങ്കിലും, സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തിളങ്ങിയത് ആം ആദ്മി പാര്‍ട്ടിയുടെ ബാനറില്‍ മത്സരിച്ച വെന്‍സി വിഗാസ് എന്ന സ്ഥാനാര്‍ത്ഥിയായിരുന്നു. മോട്ടോര്‍ മെക്കാനിക്കിന്റെ മകനായ വെൻസി ബെനൗലിമില്‍ മത്സരിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചര്‍ച്ചില്‍ അലെമാവോയെ പരാജയപ്പെടുത്തുകയായിരുന്നു. മുന്‍ മുഖ്യമന്ത്രിയും അഞ്ച് തവണ എം എല്‍. എയുമായ അലെമാവോയുടെ ഉറപ്പിച്ച സീറ്റാണ് വെന്‍സി വിഗാസ് നേടിയെടുത്തത് .
ഇതിന് മുമ്പ് കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നു അലെമാവോ 2021 ഡിംസബറിലാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് വരെ വെന്‍സി വിഗാസിനെ തനിക്ക് പറ്റിയ എതിര്‍ സ്ഥാനാര്‍ത്ഥിയെന്ന് പോലും അലെമാവോ പരിഗണിച്ചിരുന്നില്ല. രാഷ്ട്രീയത്തില്‍ ഒരു കുട്ടിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഫലം പുറത്തുവന്നതോടെ വിഗാസ് എല്ലാവരെയും ഞെട്ടിച്ചു . വ്യാഴാഴ്ച ബെനൗലിം മണ്ഡലത്തിന്റെ ഫലം പ്രഖ്യാപിച്ചപ്പോള്‍, വിഗാസ് ഉടന്‍ തന്നെ പ്രശസ്തിയിലേക്ക് കുതിക്കുകയും ചെയ്തു.

ഗോവയിലെ സത്യസന്ധമായ രാഷ്ട്രീയത്തിന്റെ തുടക്കമാണിതെന്ന് എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ വെൻസിയുടെ വിജയത്തിന് പിന്നാലെ പറഞ്ഞു. കോണ്‍ഗ്രസിന്റെ അന്റോണിയോ ഫെലിസിയാനോ ഡയസാണ് മണ്ഡലത്തിലെ മൂന്നാമത്തെ സ്ഥാനാര്‍ത്ഥി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ താന്‍ ആവേശഭരിതനുമാണെന്ന് വിഗാസ് എന്‍ ഡി ടി വിയോട് പറഞ്ഞു. 'എനിക്ക് രാഷ്ട്രീയ പശ്ചാത്തലമില്ല. എന്റെ അച്ഛന്‍ ഒരു മോട്ടോര്‍ മെക്കാനിക്ക് ആയിരുന്നു. ഞാന്‍ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള ദൈവഭക്തനുമാണെന്ന് അദ്ദേഹം പറയുന്നു.
ആം ആദ്മി പാര്‍ട്ടിയാണ് ഇപ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഏക പ്രതീക്ഷയെന്ന് അവര്‍ മനസ്സിലാക്കിയതിനാലാണ് ആളുകള്‍ എന്നില്‍ വിശ്വാസം അര്‍പ്പിച്ചത്. താന്‍ ഗോവയുടെ ശബ്ദമാകുമെന്ന് പറഞ്ഞ് വിഗാസ് തന്റെ മുന്‍ഗണനകള്‍ എന്തൊക്കെയാണെന്ന് തുറന്നുപറഞ്ഞു. നിയമസഭയില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന സ്വകാര്യ ബില്ലുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
ഗോവയിലെ എല്ലാ വീടുകള്‍ക്കും ആംബുലന്‍സ് പ്രവേശനം നിര്‍ബന്ധമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതാണ് തന്റെ ആദ്യത്തെ പരിഗണനയെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പിന് മുമ്പ്, ഒരു സംവാദത്തിനുള്ള വിഗാസിന്റെ വെല്ലുവിളി അലെമാവോ നിരസിച്ചിരുന്നു. കുട്ടികളോട് സംസാരിക്കാറില്ല., നിങ്ങള്‍ വേണമെങ്കില്‍ കേജ്രിവാളിനെ വിളിക്കൂ എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിലെ കണക്കുകൾ പ്രകാരം, എ എ പി സ്ഥാനാർത്ഥി 1,271 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അലേമാവോയെ പരാജയപ്പെടുത്തിയത്.












Click it and Unblock the Notifications