കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കെജ്രിവാളിന്റെ പുതിയ നീക്കം; ഒരു മിസ് കോൾ മതി നേട്ടങ്ങൾ അറയാം!

Google Oneindia Malayalam News

ദില്ലി: ആം ആദ്മി, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികൾ തമ്മിൽ ത്രികോണ പോരാട്ടം പ്രതീക്ഷിക്കുന്ന ദില്ലിയിൽ നിയമസഭ തിര‍ഞ്ഞെടപ്പ് പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് ആം ആദ്മി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ‌. റോൾ ബാഗിൽ സംഘടിപ്പിച്ച റോഡ്ഷോയിൽ പാർട്ടി പതാകകളും പൂക്കളുമായാണ് പ്രവർത്തകർ അദ്ദേഹത്തെ കഴിഞ്ഞ ദിവസം വരവേറ്റത്.

അതേസമയം പ്രചാരണത്തിന് പുതിയ ഴവികളും അരവിന്ദ് കെജ്രിവാൾ തുറന്നിടുന്നുണ്ട്. എതിരാളികളെ ഒന്ന് വിറപ്പിക്കാനുറച്ച് തന്നെയാണ് കെജ്രിവാൾ ഇപ്പോൾ രംഗത്ത് ഇറങ്ങിയിരിക്കുകന്നത്. ഒരു മിസ് കോൾ അടിച്ചാൽ സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിക്കുന്ന സംവിധാനത്തിന് കെജ്രിവാൾ തുടക്കം കുറിച്ചിരിക്കുകയാണ്. ' ആപ്കാ കെജ്രിവാൾ ആപ്ക്കാ ദിവാർ' ("Aapka Kejriwal Aapke Dwar") എന്ന വെബ്സൈറ്റും കെജിരവാൾ പുറത്തിറക്കിയിട്ടുണ്ട്.

നേട്ടങ്ങൾ വോട്ടർമാർക്ക് മുന്നിൽ

നേട്ടങ്ങൾ വോട്ടർമാർക്ക് മുന്നിൽ

സര്‍ക്കാരിന്റെ എല്ലാ നേട്ടങ്ങളും വോട്ടർമാർക്ക് മുന്നിലെത്തിക്കാനാണ് ആം ആദ്മിയും കെജ്രിവാളും ശ്രമിക്കുന്നത്. ചോദ്യങ്ങൾക്ക് മറുപടി നൽകാനാണ് ആം ആദ്മി പാർട്ടി പുതിയ വെബ്സൈറ്റ് തുടങ്ങിയിട്ടുള്ളത്. എല്ലാ വോട്ടര്‍മാരെയും നേരിൽ കണ്ട് സംസാരിക്കാനാണ് ഇത്തരമൊരു സംവിധാനം. വോട്ടര്‍മാരെ നേരിൽ കാണുക എന്ന ലക്ഷ്യത്തോടെ വെല്‍ക്കം കേജ്രിവാള്‍ (www.welcomekejriwal.in) എന്ന പേരിലാണ് വെബ്സൈറ്റ് ആരംഭിച്ചത്.

മിസ് കോൾ

മിസ് കോൾ

7690944444 എന്ന നമ്പരിലേക്ക് ഒരു മിസ്കോൾ അടിക്കൂ, വെബ്സൈറ്റ് അഡ്രസ് എസ്എംഎസായി കിട്ടും. വെബ്സൈറ്റ് വഴി ചോദ്യങ്ങൾക്ക് കേജ്‍രിവാളിന്റെ മറുപടിയും. കുടിവെള്ളം, വൈദ്യുതി, റോഡ്, തൊഴിൽ തുടങ്ങി അടിസ്ഥാന ആവശ്യങ്ങൾക്കായി കഴിഞ്ഞ അഞ്ച് വർഷം എന്ത് ചെയ്തു എന്ന് കെജ്രിവാൾ വിശദീകരിക്കും.

ബിജെപിക്ക് തിരിച്ചടി നൽകി ഹർഷരൺ സിംഗ്

ബിജെപിക്ക് തിരിച്ചടി നൽകി ഹർഷരൺ സിംഗ്


ദില്ലിയിലെ ഒന്നര കോടി വോട്ടർമാരിലേക്കും വികസന നേട്ടങ്ങൾ എത്തിക്കുകയാണ് പുതിയ വെബ്സൈറ്റിന്റെ ലക്ഷ്യം. അതേസമയം ദില്ലി നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രങ്ങൾ ശേഷിക്കെ ബിജെപിക്ക് തിരിച്ചടി നൽകി മുൻ കേന്ദ്രമന്ത്രിയും നാല് തവണ എംഎൽഎയുമായ ഹർഷരൺ സിംഗ് ആം ആദ്മിയിൽ ചേർന്നു. തിരഞ്ഞെടുപ്പിൽ ഹരി നഗർ മണ്ഡലത്തിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ഹർഷരൺ സിംഗ് ബിജെപി വിട്ടത്.

മോദിയും അമിത് ഷായും പ്രചാരണ രംഗത്ത്

മോദിയും അമിത് ഷായും പ്രചാരണ രംഗത്ത്

തിരഞ്ഞെടുപ്പ് അടുക്കെ ബിജെപി നേതാക്കളുടെ കൊഴിഞ്ഞുപോക്ക് പാർട്ടിക്ക് വൻ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. അധികാരം പിടിച്ചെടുക്കുന്നതിനായി നരേന്ദ്ര മോദി മുതൽ അമിത് ഷാ വരെ ദില്ലിയിലെ പ്രചരണ രംഗത്തുണ്ട്. കഴിഞ്ഞ ദിവസം ആരവിന്ദ് കെജ്രിവാളിനും ബിജെപിക്കുമെതിരെ അമിത് ഷാ പ്രചാരണ യോഗത്തിൽ‌ ആഞ്ഞടിച്ചിരുന്നു. രാജ്യതലസ്ഥാനത്ത് കലാപം നടത്താന്‍ ശ്രമിക്കുന്നവരെ ആം ആദ്മി പാര്‍ട്ടി പിന്തുണയ്ക്കുന്നുവെന്ന് കെജ്രിവാൾ പറഞ്ഞിരുന്നു.

English summary
Aam Aadmi Party launches website to connect with people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X