കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയെ ചൂതാട്ട കേന്ദ്രമാക്കാന്‍ അനുവദിക്കില്ല, അഴിമതി രഹിതമായ നല്ല ഭരണം ഉറപ്പുനല്‍കി ആംആദ്മി...

ഗോവയെ ചൂതാട്ടങ്ങളുടെയും മയക്കുമരുന്നിന്റെയും കേന്ദ്രമാക്കാന്‍ ആംആദ്മി പാര്‍ട്ടി ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

  • By Afeef Musthafa
Google Oneindia Malayalam News

പനാജി: അഴിമതി രഹിതമായ നല്ല ഭരണമാണ് ഗോവന്‍ ജനത ആഗ്രഹിക്കുന്നതെന്നും, ആംആദ്മി പാര്‍ട്ടിക്ക് മാത്രമേ അഴിമതിരഹിത ഭരണം കാഴ്ചവെക്കാന്‍ കഴിയുകയുള്ളുവെന്നും ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എല്‍വിസ് ഗോമസ്. അഴിമതി നിറഞ്ഞ ഭരണകൂടമാണ് ഗോവ നേരിടുന്ന വെല്ലുവിളി, ഇതിന് അറുതി വരുത്താന്‍ ആംആദ്മിക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ഗോവയിലെ കന്‍ങ്കോളിയം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. താഴെ തട്ടുമുതലുള്ള ഭരണസംവിധാനത്തില്‍ അടിമുടി മാറ്റം വരുത്തുമെന്നും, നല്ല ഭരണം ഉറപ്പുനല്‍കാന്‍ ആംആദ്മിക്ക് കഴിയുമെന്നും എല്‍വിസ് ഗോമസ് പറഞ്ഞു.

aap

കാസിനോകള്‍ നിര്‍ത്തലാക്കുമെന്ന് പറഞ്ഞാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി ജനങ്ങളോട് വോട്ട് ചോദിച്ചത്. അത് കേട്ട ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ ബിജെപി കൂറുമാറിയെന്നും എല്‍വി ഗോമസ് കുറ്റപ്പെടുത്തി. സംസ്ഥാനത്തേക്ക് പണം എങ്ങനെ വരുമെന്ന് നോക്കിയാല്‍ ശരിയാകില്ല, ഗോവയെ ചൂതാട്ടങ്ങളുടെയും മയക്കുമരുന്നിന്റെയും കേന്ദ്രമാക്കാന്‍ ആംആദ്മി പാര്‍ട്ടി ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദില്ലി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ ധര്‍മ്മ യുദ്ധമെന്നാണ് ഗോവന്‍ തിരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത്. ഫെബ്രുവരി നാലിനാണ് ഗോവയിലെ നിയമസഭാ തിരഞ്ഞെടുപ്പ്. മുന്‍ ജയില്‍ ഐജിയായ എല്‍വിന്‍ ഗോമസിനെ ഇല്ലാത്ത അഴിമതി ആരോപണങ്ങളിലൂടെ ബിജെപി സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചിരുന്നു.

English summary
Aam Aadmi Party Leader Elvis Gomes Promises Good Governance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X