ഹരിയാനയില്‍ ആംആദ്മിയുടെ പ്ലാന്‍ പൊളിഞ്ഞു; കടുത്ത നിരാശയില്‍ നേതൃത്വം
ദല്‍ഹി: ഹരിയാനയില്‍ പ്രതീക്ഷമങ്ങി ആംആദ്മി ഹരിയാനയില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകള്‍ മാത്രമാണ് ആംആദ്മിക്ക് ലഭിച്ചത്. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജന്മ നാട് കൂടിയാണ് ഹരിയാന. ആംആദ്മി ഭരിക്കുന്ന ദല്‍ഹിയോടും പഞ്ചാബിനോടും അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് ഹരിയാന. 46 മുന്‍സിപ്പാലിറ്റികളിലായി 887 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ആണ് ആംആദ്മിക്ക് തരിച്ചടി. 133 വാര്‍ഡുകളില്‍ മാത്രം ആണ് ആംആദ്മി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. ജൂണ്‍ 19നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ആം ആദ്മി മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനിടെയാണ് ഹരിയാനയില്‍ തിരിച്ചടി ഉണ്ടായിരിക്കുന്നത്. ദല്‍ഹിയില്‍ 2015 മുതല്‍ ആംആദ്മിയാണ് അധികാരത്തില്‍ ഉള്ളത്.
പഞ്ചാബിലെ വിജയം ആംആദ്മിക്ക് വലിയ പ്രതീക്ഷയാണ് നല്‍കിയത്. പഞ്ചാബില്‍ 117 മണ്ഡലങ്ങളുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ 92 സീറ്റ് നേടിയാണ് ആംആദ്മി കോണ്‍ഗ്രസില്‍ നിന്ന് ഭരണം നേടിയത്. പഞ്ചാബിലെയും ഡല്‍ഹിയിലെയും വിജയം ഹരിയാനയിലും ഉണ്ടാകുമെന്നാണ് ആംആദ്മി പ്രതീക്ഷിച്ചത്. ഹരിയാനയിലെ തദ്ദേശ തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുന്നതിന് പഞ്ചാബില്‍ നിന്ന് 10 എംഎല്‍എമാരെ ചുമതലപ്പെടുത്തുന്നതായി നേതൃത്വം അറിയിച്ചിരുന്നു. 2024ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്തരം ഒരു തിരിച്ചടി ഉണ്ടായതില്‍ നേതൃത്വത്തിന് ആശങ്കയുണ്ട്.

മെച്ചപ്പെട്ട ഒരു വിജയമാണ് നേതൃത്വം പ്രതീക്ഷിച്ചിരുന്നത് എന്നും ഈ തിരഞ്ഞെടുപ്പ് ഫലം ഒരു മുന്നറിയിപ്പ് ആണെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം മുമ്പിലുണ്ടെന്നും ആംആദ്മി നേതാവ് പറയുന്നു. അംബാല ജില്ലയിലെ നരൈന്‍ഗര്‍ഹ്, കുരുക്ഷേത്ര ജില്ലയിലെ പെഹോവ, ഗുഡ്ഗാവ് ജില്ലയിലെ സോഹ്ന, ഫത്തേഹാബാദ് ജില്ലയിലെ റാതിയയില്‍ രണ്ട് വാര്‍ഡുകളിലും ആണ് ആംആദ്മി ജയിച്ചത്.
കുരുക്ഷേത്രയില്‍ നിന്ന് ജയിച്ച നിഷ കാനോ വന്‍ഗോ പ്രസിഡന്റ് ആയി. എന്നാല്‍, 22 മുന്‍സിപ്പാലിറ്റികളില്‍ ബിജെപിയാണ് ജയിച്ചത്. മൂന്ന് മുന്‍സിപ്പാലിറ്റികള്‍ ജനനായക ജനതാ പാര്‍ട്ടി ജയിച്ചു. 19 സീറ്റുകള്‍ കോണ്‍ഗ്രസ് പിന്തുണയുള്ള സ്വതന്ത്രര്‍ ജയിച്ചു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട് മത്സരിക്കില്ല എന്ന് വ്യക്തമാക്കിയിരുന്നു.
എന്തൊരു രസമാണ്..നോക്കിയാല്‍ പിന്നെ കണ്ണെടുക്കില്ല...സത്യം....! ട്രെന്റി ലുക്കില്‍ നമിത പ്രമോദ്
എന്നാല്‍ സ്വതന്ത്രരെ കോണ്‍ഗ്രസ് പിന്താങ്ങുമെന്നും ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ പറഞ്ഞിരുന്നു. 815 സ്വതന്ത്രര്‍ ആണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.13 മൂന്ന് വാര്‍ഡുകളില്‍ ആംആദ്മി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. 136 വാര്‍ഡുകളില്‍ ആണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്. ഇതില്‍ 60 സീറ്റുകളില്‍ ജയിച്ചു.












Click it and Unblock the Notifications