അത്ഭുതം, എഎപി നേതാവിന് ദേശീയ ഗാനം പാടാനറിയില്ല, കേട്ടു നോക്കൂ
ദില്ലി: ദേശീയ ഗാനം ഒരോ ഇന്ത്യക്കാരന്റെയും മനസില്‍ പതിഞ്ഞതാണ്. ഏതൊരവസരത്തിലും ധൈര്യപൂര്‍വ്വം നെഞ്ചുവിരിച്ച് ജനഗണമന പാടാന്‍ സാധിച്ചില്ലെങ്കില്‍ അതു രാജ്യത്തെ അപമാനിക്കുന്നതിനു തുല്യമാണ്. ദേശീയ ഗാനത്തിനിടെ എഴുന്നേറ്റു നില്‍ക്കാത്തതു പോലും ചര്‍ച്ചാ വിഷയമാകുമ്പോള്‍ സമൂഹത്തെ നയിക്കേണ്ട നേതാക്കള്‍ക്ക് ദേശീയ ഗാനം പാടാനറിയില്ലെന്നു പറയുന്നത് പരിതാപകരം തന്നെ.
ആം ആദ്മി പാര്‍ട്ടി എംഎല്‍എ വിശേഷ് രവിയാണ് ജനഗണമന തെറ്റിച്ചു പാടിയത്. വിശേഷ് രവിയോട് ദേശീയ ഗാനം ആലപിക്കാനാവശ്യപ്പെടുകയും പാടുകയുമായിരുന്നു. പാടാനറിയില്ലെന്നു മാത്രമല്ല മുഴുവന്‍ തെറ്റിച്ചാണ് പാടിയിരിക്കുന്നത്. എഎപി എംഎല്‍എ ദേശീയ ഗാനത്തെ അപമാനിക്കുകയാണ് ചെയ്തത്.

വിശേഷ് രവി ദേശീയ ഗാനം ആലപിക്കുന്ന വീഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടതോടെ വിമര്‍ശകരും രംഗത്തെത്തിയിട്ടുണ്ട്. ജാമ്യമില്ലാ ക്രിമിനല്‍ കേസിലെ പ്രതിയാണ് വിശേഷ്. പാര്‍ട്ടി ഫണ്ടിന്റെ പേരില്‍ ജനങ്ങളില്‍ നിന്നും പണം തട്ടിയെടുത്തതിനും വിശേഷിനെതിരെ പോലീസ് കേസെടുത്തിരുന്നു.












Click it and Unblock the Notifications