Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബില്‍ ആം ആദ്മി മുനിസിപ്പൽ കൗൺസിലറെ വെടിവെച്ച് കൊലപ്പെടുത്തി

ചണ്ഡീഗഡ്: പഞ്ചാബിലെ മലേർകോട്‌ല ജില്ലയിൽ ആം ആദ്മി പാർട്ടി മുനിസിപ്പൽ കൗൺസിലർ ജിമ്മിനുള്ളിൽ വെടിയേറ്റ് മരിച്ചു. മുഹമ്മദ് അക്ബറ് എന്ന നേതാവാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. "ഒരാൾ ജിമ്മിലേക്ക് അതിക്രമിച്ച് വന്ന് അക്ബറിനെ വെടിവച്ചു, വളരെ അടുത്ത് നിന്നുള്ള അക്രമമായിരുന്നു" മലേർകോട്‌ല സീനിയർ പോലീസ് സൂപ്രണ്ട് അവ്നീത് കൗർ സിദ്ദു പറഞ്ഞു. വെടിയേറ്റ അക്ബർ സംഭവ സ്ഥലത്ത് തന്നെ മരിച്ചതായും പൊലീസ് വ്യക്തമാക്കി.

വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയം സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ ജിമ്മിനുള്ളിലെ സി സി ടി വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ജിമ്മിനുള്ളിലെത്തിയ അജ്ഞാതനായ ഒരാളുടെ അടുത്തേക്ക് അക്ബർ നീങ്ങുന്നത് വീഡിയോയിൽ കാണാം. അക്ബർ അടുത്തെത്തിയപ്പോൾ ഉടന്‍ തന്നെ അക്രമി തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു.

d

അക്ബറിനെ വെടിവെച്ച ശേഷം രണ്ട് പേർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് അറിയിച്ചു. നേരത്തേ കോണ്‍ഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസ്വാലേ കൊല്ലപ്പെട്ടത്തില്‍ ആം ആദ്മി സർക്കാറിനെതിരെ വിമർശനം ഉയരുന്നതിനിടെയാണ് ആം ആദ്മി കൌണ്‍സിലറെ തന്നെ വെടിവെച്ച് കൊല്ലുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+