ആപിന്റെ എംഎസ് ധീര്‍ ദില്ലിനിയമസഭാ സ്പീക്കര്‍
ദില്ലി: ആം ആദ്മി പാര്‍ട്ടിയുടെ എഎസ് ദീര്‍ ദില്ലി നിയമസഭാസ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് പിന്തുണയോടെയാണ് ധീര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയുടെ ജഗദീഷ് മുക്തയെ എംഎസ് ധീര്‍ തോല്‍പിച്ചു.
സ്പീക്കര്‍സ്ഥാനത്തേയ്ക്ക് മത്സരിക്കാനില്ലെന്നായിരുന്നു ആദ്യം ആം ആദ്മി പാര്‍ട്ടി അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് എഎപി സ്ഥാനാര്‍ത്ഥിയായി എംഎസ് ധീറിനെ പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന വിശ്വാസവോട്ടും ആപ് നേടിയത് കോണ്‍ഗ്രസ് പിന്തുണയോടെയാണ്.

ശബ്ദ വോട്ടിലൂടെയാണ് വിശ്വാസ വോട്ട് നേടിയത്. എഴുപത് അംഗ നിയമസഭയില്‍ 37 അംഗങ്ങള്‍ കെജ്രിവാള്‍ സര്‍ക്കാറിനെ പിന്തുണച്ച് ശബ്ദവോട്ട് ചെയ്തു. എട്ടംഗങ്ങളുള്ള കോണ്‍ഗ്രസും ഒരംഗമുള്ള ജനതാദള്‍ യുനൈറ്റഡും ചേര്‍ന്ന് 37 പേര്‍ വിശ്വാസ വോട്ടിനെ അനുകൂലിച്ചപ്പോള്‍ ബിജെപിയുടെയും അകാലിദളിന്റെയും 32 അംഗങ്ങള്‍ എതിര്‍ത്തു.
ഏറ്റവും വലിയ അഴിമതിക്കാരായ കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിച്ച ആം ആദ്മി പാര്‍ട്ടയ്ക്ക് അഴിമതിയെ കുറിച്ച് പറയാന്‍ അവകാശമില്ലെന്ന് വിശ്വാസ പ്രമേയത്തെ എതിര്‍ത്തുകൊണ്ട് പ്രതിപക്ഷ നേതാവ് ഹര്‍ഷ വര്‍ധന്‍ പറഞ്ഞിരുന്നു.
അതേസമയം ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നതുവരെ സര്‍ക്കാരിന് നല്‍കുന്ന പിന്തുണ തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് അര്‍വിന്ദര്‍ സിംഗ് ലവ്‌ലി അറിയിച്ചു. രാജ്യത്തെ അഴിമതി മുക്തമാക്കാനുള്ള പോരാട്ടങ്ങള്‍ക്ക് ദില്ലിയില്‍ തുടക്കമാകുന്നു എന്നായിരുന്നു എല്ലാത്തിനുമുള്ള കെജ്രിവാളിന്റെ മറുപടി.












Click it and Unblock the Notifications