കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രുഘുറാം രാജന്‍ ആം ആദ്മിയിലേക്കോ?; രാജ്യസഭാ സീറ്റ് നല്‍കാമെന്ന് കെജ്‌രിവാള്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് ആം ആദ്മി പാര്‍ട്ടിയിലേക്ക് ക്ഷണം. ഉറപ്പുള്ള രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്താണ് രഘുറാം രാജനെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ക്ഷണിച്ചത്. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂറും ആം ആദ്മി പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കണ്ണൂരില്‍ പി ജയരാജന്‍ തന്നെ വീണ്ടും സെക്രട്ടറിയാകും; പകരക്കാരനില്ലാത്ത നേതാവ്
വിജയം ഉറപ്പുള്ള മൂന്നു രാജ്യസഭാ സീറ്റുകളാണ് ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിക്കുള്ളത്. ജനുവരി അഞ്ചിനാണ് രാജ്യസഭാ തിരഞ്ഞെടുപ്പിന് നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. 16ന് തിരഞ്ഞെടുപ്പും നടക്കും. എഴുപതംഗ ദില്ലി നിയമസഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ള എഎപിയില്‍ സീറ്റിനെചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നതായാണ് സൂചന.

raghuram

ഇതേതുടര്‍ന്നാണ് പൊതുസമ്മത സ്ഥാനാര്‍ഥികളെ രാജ്യസഭയിലെത്തിക്കാന്‍ ശ്രമം നടക്കുന്നത്. പാര്‍ട്ടി വിമത നേതാവ് കുമാര്‍ വിശ്വാസ് സീറ്റിന് അവകാശവാദമുന്നയിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ്, കെജ്‌രിവാളിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന അശുതോഷ് എന്നിവരുെട പേരുകളും പാര്‍ട്ടി പരിഗണനയിലുണ്ട്. സമവായത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പാര്‍ട്ടി പിളര്‍രുമെന്ന അഭ്യൂഹവും വ്യാപകമാണ്. പാര്‍ട്ടി നേതാക്കള്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണെന്നാണ് വിവരം.

English summary
Aam Aadmi Party Appears Split Over Rajya Sabha Nominations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X