കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് അങ്കപ്പുറപ്പാട്: പുതിയ പ്രചാരണ മുദ്രാവാക്യം പ്രഖ്യാപിച്ച് ആപ്പ്

  • By S Swetha
Google Oneindia Malayalam News

ദില്ലി: അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനുള്ള പുതിയ പ്രചാരണ മുദ്രാവാക്യം പ്രഖ്യാപിച്ച് കെജരിവാളിന്റെ ആംആദ്മി പാര്‍ട്ടി. കഴിഞ്ഞ 5 വര്‍ഷം നന്നായി ഭരിച്ചു, കെജരിവാളിനെ തുടര്‍ന്നും തിരഞ്ഞെടുക്കുകയെന്നതാണ് മുദ്രാവാക്യം. ഇത്തവണ വീടുകള്‍ തോറും കയറി വിപുലമായ പ്രചാരണം നടത്താനാണ് പാര്‍ട്ടി പദ്ധതിയിടുന്നത്. പ്രചരണ പോസ്റ്ററുകള്‍ക്കും ലഘുലേഖകള്‍ക്കുമായി ഒരു പുതിയ നിറം പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ തിരഞ്ഞെടുത്തു.

അദ്ദേഹത്തിന്റെ ഏജന്‍സിയായ ഐ-പിഎസിയാണ് വോട്ടെടുപ്പ് പ്രചാരണത്തില്‍ ആം ആദ്മി പാര്‍ട്ടിയെ സഹായിക്കുന്നത്. പ്രചാരണ പദ്ധതികള്‍ തയ്യാറാക്കുന്ന യോഗത്തിനായി മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ വെള്ളിയാഴ്ച സെന്‍ട്രല്‍ ഡല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാധ്യായ റോഡിലെ എഎപി ഹെഡ് ഓഫീസിലെത്തിയപ്പോള്‍ ചുറ്റുമുള്ള പ്രദേശത്ത് ഇരുണ്ട പശ്ചാത്തലമുള്ള പുതിയ പോസ്റ്ററുകള്‍ പതിച്ചിരുന്നു. പരമ്പരാഗതമായി വെള്ള, നീല നിറങ്ങളായിരുന്നു എഎപി ഉപയോഗിച്ചിരുന്നത്.

arvind-kejriwal-15

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയിലെ ആം ആദ്മി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഡിസംബര്‍ 24ന് കെജ്രിവാള്‍ റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തിറക്കുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ യോഗത്തില്‍ പറഞ്ഞു. ഡിസംബര്‍ 25നും ജനുവരി 7നും ഇടയില്‍, ആം ആദ്മി വോളന്റിയര്‍മാര്‍ നഗരത്തിലുടനീളം അതായത് 3.5 ദശലക്ഷം വീടുകള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് കാര്‍ഡിന്റെ പകര്‍പ്പുകള്‍ വിതരണം ചെയ്യും. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഏഴ് ടൗണ്‍ ഹാള്‍ മീറ്റിംഗുകളില്‍ പങ്കെടുക്കുമെന്നും പാര്‍ട്ടി എംഎല്‍എമാര്‍ 700 'മൊഹല്ല സഭകള്‍' നടത്തുമെന്നും ആം ആദ്മി പാര്‍ട്ടിയുടെ ദില്ലി കണ്‍വീനര്‍ ഗോപാല്‍ റായ് പറഞ്ഞു. ഡിസംബര്‍ 21, 22 തീയതികളില്‍ നഗരത്തിലെ 70 നിയമസഭ മണ്ഡലങ്ങളിലും മാര്‍ച്ചുകള്‍ സംഘടിപ്പിക്കും. പാര്‍ട്ടിയുടെ നാലാം ഘട്ട വോട്ടെടുപ്പ് പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഡിസംബര്‍ 24 മുതല്‍ പ്രചാരണം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനുള്ള ഔദ്യോഗിക പ്രഖ്യാപനം ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വന്ന് ആഴ്ചകള്‍ക്ക് ശേഷം തന്നെ എഎപി പ്രഖ്യാപിച്ചിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ട് വിഭജിച്ച് പോയതിനാല്‍ ദില്ലിയിലെ 7 സീറ്റുകളിലും ബിജെപി വിജയിക്കുകയും എഎപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ഈ വര്‍ഷം ഇതുവരെ പാര്‍ട്ടി 'ഫിര്‍ ഏക് ബാര്‍ കെജ്രിവാള്‍' (വീണ്ടും കെജ്രിവാള്‍), 'ഐ ലവ് കെജ്രിവാള്‍' തുടങ്ങിയ പ്രചാരണ മുദ്രാവാക്യങ്ങളാണ് എഎപി ഉപയോഗിച്ചത്. 2015ലെ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റുകളില്‍ 67ലും എഎപിയാണ് വിജയിച്ചത്. ആ തിരഞ്ഞെടുപ്പില്‍ 'പാഞ്ച് സാല്‍ കെജ്രിവാള്‍' (അഞ്ച് വര്‍ഷത്തേക്ക് കെജ്രിവാള്‍) എന്നായിരുന്നു മുദ്രാവാക്യം.

English summary
. Aam Aadmi Party will lead new campaign methodologies for assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X