Get Updates
Get notified of breaking news, exclusive insights, and must-see stories!

അമരീന്ദര്‍-സിദ്ധു പോര് കൊഴുക്കുന്നു!! സിദ്ധുവിനെ ആം ആദ്മിയിലേക്ക് സ്വാഗതം ചെയ്ത് നേതാവ്

പഞ്ചാബ്: മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും മന്ത്രി നവജോത് സിങ്ങ് സിദ്ധുവും തമ്മിലുള്ള തര്‍ക്കം കൊഴുക്കുന്നതിനിടെ സിദ്ധുവിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ആംആദ്മി. ആംആദ്മി പാര്‍ട്ടി നേതാവ് ഹര്‍പല്‍ സിങ്ങ് ചീമയാണ് സിദ്ധുവിനെ ആംആദ്മിയിലേക്ക് സ്വാഗതം ചെയ്തത്. 2016 ല്‍ നവജ്യോത് സിങ്ങ് സിദ്ധു ബിജെപിയില്‍ നിന്ന് രാജിവെച്ച പിന്നാലെ ആംആദ്മിയില്‍ ചേര്‍ന്നേക്കുമെന്നായിരുന്ന അഭ്യൂഹങ്ങള്‍. എന്നാല്‍ സിദ്ധു കോണ്‍ഗ്രസ് ക്യാമ്പില്‍ എത്തുകയായിരുന്നു.

navajotkejriwal

സിദ്ധുവിനെ ആംആദ്മിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ടെന്ന് ദില്ലി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജരിവാളും വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച സിദ്ധുവുമായി താന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹം സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അത് അംഗീകരിക്കേണ്ടതുണ്ട്. സിദ്ധു ആംആദ്മിയില്‍ എത്തുമോയുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. ക്രിക്കറ്റ് ലെജന്‍റിനോട് ഞങ്ങള്‍ക്ക് അങ്ങേയറ്റം ആദരവുണ്ട്, എന്നായിരുന്നു അരവിന്ദ് കെജരിവാള്‍ ട്വിറ്ററില്‍ കുറിച്ചത്.

നേരത്തേ സിദ്ധുവിന്‍റെ ഭാര്യ നവജോത് കൗറും സിദ്ധു ആംആദ്മിയില്‍ ചേര്‍ന്നേക്കുമെന്ന സൂചന നല്‍കിയിരുന്നു. സിദ്ധുവിനെ സംബന്ധിച്ച് ഇപ്പോള്‍ ഏറ്റവും അനുയോജ്യമായ പാര്‍ട്ടി ആംആദ്മിയാണെന്നായിരുന്നു കൗറിന്‍റെ പ്രതികരണം.

ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വരാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയായിരുന്നു സിദ്ധുവിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ് രംഗത്തെത്തിയത്. ഉത്തരവാദിത്തമില്ലാത്ത സിദ്ധുവിന്‍റെ നടപടികള്‍ കോണ്‍ഗ്രസിനെ സംസ്ഥാനത്ത് പ്രതികൂലമായി ബാധിച്ചെന്ന് അമരീന്ദര്‍ സിങ്ങ് തുറന്നടിച്ചു. മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹത്തിലാണ് സിദ്ധു. സിദ്ധുവിനെതിരെ ഹൈക്കമാന്‍റ് നടപടി കൈക്കൊള്ളണം എന്നുവരെ അമരീന്ദര്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+