ഭാര്യ കിരണിനോട് മുംബെെ വിടാന്‍ ആമിര്‍ ഖാന്റെ നിര്‍ദേശം!
മുംബൈ: രാജ്യത്ത് അസഹിഷ്ണുത വളരുകയാണ് എന്ന പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ ഭാര്യ കിരണും കുട്ടിയും മുംബൈ വിടുന്നതാണ് നല്ലതെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ആമിര്‍ ഖാന്റെ കുടുംബവൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
ആമിര്‍ ഖാനെതിരെ മുംബൈയില്‍ എതിര്‍പ്പ് രൂക്ഷമായ സാഹചര്യത്തിലാണ് ഈ നിര്‍ദേശം എന്നറിയുന്നു. ഭാര്യയുടെയും കുട്ടിയുടെയും സുരക്ഷിതത്വത്തെ കരുതിയാണ് ഭാര്യ കിരണും കുട്ടിയും മുംബൈയില്‍ നിന്നും തല്ക്കാലം മാറി നില്ക്കട്ടേ എന്ന തീരുമാനത്തിലേക്ക് താരം എത്തിയതത്രെ. ഇപ്പഴത്തെ വിവാദങ്ങളോട് പ്രതികരിക്കണ്ട എന്നാണ് ഇരുവരുടെയും തീരുമാനം എന്നും അറിയുന്നു.

എന്തുകൊണ്ട് കിരണ്‍?
കുട്ടികളുടെ സുരക്ഷയെ കരുതി രാജ്യം വിട്ടുപോകുന്നതിനെക്കുറിച്ച് ആമിര്‍ ഖാനോട് ചോദിച്ചത് ഭാര്യ കിരണ്‍ ആണ്. ഇതാണ് ഹൈന്ദവ സംഘടനകള്‍ക്ക് കിരണിനോട് എതിര്‍പ്പ് തോന്നാനുള്ള കാരണം.

എങ്ങും പ്രതിഷേധങ്ങള്‍
മുംബൈയിലും പട്നയിലും രാജ്യത്ത് മറ്റിടങ്ങളിലും ആമിര്‍ ഖാനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ആമിര്‍ ഖാന്റെ പോസ്റ്ററുകളില്‍ കരി ഓയില്‍ ഒഴിക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായി.

പ്രതികരണം വേണ്ട
സഹിഷ്ണുതയുടെ കാര്യത്തില്‍ തന്റെ അഭിപ്രായം ഇതിനോടകം പറഞ്ഞുകഴിഞ്ഞു എന്ന നിലപാടിലാണ് താരം. ഇതേക്കുറിച്ച് ആമിര്‍ഖാനോ കിരണോ ഇനി പ്രതികരിക്കില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍കോളുകള്‍ക്കും ഇവര്‍ മറുപടി നല്‍കുന്നില്ല

എന്താണ് പറഞ്ഞത്
ഞാനും ഭാര്യയും ഇന്ത്യയില്‍ ജീവിച്ചുവരുന്നവരാണ്. ഇതാദ്യമായി എന്റെ ഭാര്യ രാജ്യം വിടുന്നതിനെക്കുറിച്ച് എന്നോട് ചോദിച്ചു.

എന്തിനാണ് പേടി
മക്കളെക്കുറിച്ചാണ് കിരണിന് പേടി. നമുക്ക് ചുറ്റുമുള്ള അന്തരീക്ഷത്തെക്കുറിച്ചാണ്. ഓരോ ദിവസവും ദിനപ്പത്രങ്ങള്‍ തുറക്കാന്‍ അവള്‍ക്ക് പേടിയാണ്.

പ്രതികരണം രൂക്ഷം
ആമിര്‍ ഖാന്റെ വാക്കുകളോട് ബോളിവുഡില്‍ നിന്നടക്കം രൂക്ഷമായ പ്രതികരണങ്ങളാണ് ഉണ്ടായത്. രാം ഗോപാല്‍ വര്‍മ, അനുപം ഖേര്‍ തുടങ്ങിയ പ്രമുഖ സിനിമാക്കാരും ആമിര്‍ ഖാനോട് വിയോജിപ്പ് പ്രകടിപ്പിച്ചു.
-
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി












Click it and Unblock the Notifications