പികെ വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നതായി ആമിര്‍
മുംബൈ: ബോളിവുഡിലെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റായി മാറിയ പികെ എന്ന സിനിമയ്ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ഒടുവില്‍ നടന് ആമിര്‍ ഖാന് പ്രതികരിച്ചു. പികെ സിനിമ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പു ചോദിക്കുന്നതായി അദ്ദേഹം പറഞ്ഞു. സിനിമയുടെ ഡിവിഡി റിലീസ് വേദിയില്‍ വെച്ചായിരുന്നു ക്ഷമാപണം.
രാജ് കുമാര്‍ ഹിരാനിയുടെ പികെ എന്ന സിനിമ അന്ധവിശ്വാസങ്ങളെയും ആള്‍ദൈവങ്ങളെയും കണക്കറ്റ് കളിയാക്കുന്നതായിരുന്നു. ഇതേ തുടര്‍ന്ന് ഹിന്ദു സംഘടനകള്‍ രാജ്യമെമ്പാടും പ്രതിഷേധവും സംഘടിപ്പിച്ചു. തീയേറ്ററുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചില തീയേറ്ററുകളില്‍ അക്രമം നടത്തുകയും ചെയ്തിരുന്നു.

ഇക്കാലയളവില്‍ ആമിര്‍ പ്രതിഷേധങ്ങള്‍ക്ക് മറുപടി പറഞ്ഞിരുന്നില്ല. ഇതാദ്യമായാണ് സിനിമയ്ക്കെതിരെ ഉയര്‍ന്ന പ്രതിഷേധത്തിന് ആമിര്‍ പൊതുവേദിയില്‍ പ്രതികരിക്കുന്നത്. സിനിമ ഭൂരിപക്ഷം ആളുകള്‍ക്കും ഇഷ്ടപ്പെട്ടതില്‍ സന്തോഷമുണ്ട്. എന്നാല്‍ ചിലരെ സിനിമയിലെ ചില ഭാഗങ്ങള്‍ വേദനിപ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു.
ആരെയും വേദനിപ്പിക്കുക ആയിരുന്നില്ല തങ്ങളുടെ ഉദ്ദേശം പറയാനുള്ള കാര്യങ്ങള്‍ അവതരിപ്പിക്കുക മാത്രമാണ് ചെയ്തത്. ആരുടെയെങ്കിലും വികാരങ്ങളെ സിനിമ വേദനിപ്പിച്ചെങ്കില്‍ മാപ്പു ചോദിക്കുകയാണെന്നും ആമിര്‍ പറഞ്ഞു. ഇന്ത്യയിലും വിദേശത്തുമടക്കം ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ബോളിവുഡ് ചിത്രമെന്ന ഖ്യാതി പികെ നേടിയിരുന്നു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications