കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ പണവും ബാങ്കില്‍; ഇടപാടുകള്‍ ചെക്ക് വഴിയെന്ന് ആമിര്‍ ഖാന്‍

റെസ്ലര്‍ ഘീതാ ഫോഗട്ടിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ഹരിയാണയിലെ അവരുടെ വസതിയിലെത്തിയതായിരുന്നു ആമിര്‍.

  • By Anwar Sadath
Google Oneindia Malayalam News

ചണ്ഡീഗഡ്: കേന്ദ്ര സര്‍ക്കാര്‍ കറന്‍സി നിരോധിച്ചത് തന്നെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് നടന്‍ ആമിര്‍ ഖാന്‍. തന്റെ ഏല്ലാ പണവും ബാങ്കിലാണ്. ഇടപാടുകള്‍ ചെക്ക് വഴിയും. അതുകൊണ്ടുതന്നെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം തനിക്ക് ഒരു വിഷയമേ ആയിട്ടില്ലെന്ന് ആമിര്‍ പറഞ്ഞു. റെസ്ലര്‍ ഘീതാ ഫോഗട്ടിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ഹരിയാണയിലെ അവരുടെ വസതിയിലെത്തിയതായിരുന്നു ആമിര്‍.

വിവാഹത്തിന് ഒരുതരത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് ഗീതയുടെ പിതാവും പറഞ്ഞു. സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആമിര്‍ ഖാന്റെ ഡംഗല്‍ സിനിമ ഗീതാ ഫോഗട്ടിന്റെയും കുടുംബത്തിന്റെയും കഥ പറയുന്നതാണ്. ഗുസ്തി താരമാകാന്‍ കൊതിച്ച ഗീതയുടെ പിതാവിന്റെ വേഷമാണ് സിനിമയില്‍ ആമിര്‍ ഖാന്.

aamir-khan

തന്റെ പെണ്‍മക്കളെ ലോകമറിയുന്ന ഗുസ്തി താരമാക്കിയതാണ് കഥയുടെ ഇതിവൃത്തം. അതുകൊണ്ടുതന്നെ ഗീതയുടെ വിവാഹത്തില്‍ പങ്കുകൊള്ളുന്നത് ആമിര്‍ ഖാനെ സംബന്ധിച്ചിടത്തോളം സിനിമയുടെ പ്രമോഷന്‍ കൂടിയാണ്. വിവാഹ വസ്ത്രമാണ് ആമിര്‍ ഗീതയ്ക്ക് സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇവരുടെ ആചാര പ്രകാരം അത് ധരിക്കാന്‍ കഴിയുകയില്ല.

പെണ്‍കുട്ടിയുടെ അമ്മാവനാണ് വിവാഹ വസ്ത്രം സമ്മാനിക്കേണ്ടതെന്നതിനാല്‍ താന്‍ ഗീതയ്ക്ക് മറ്റൊരു സമ്മാനമാണ് നല്‍കിയതെന്ന് ആമിര്‍ പറഞ്ഞു. ഗീതയുടെ ഗ്രാമമായ ബലാലിയില്‍ നൂറുകണക്കിന് ആളുകളാണ് ബോളിവുഡ് സൂപ്പര്‍ താരത്തെ വരവേല്‍ക്കാനായി കാത്തിരുന്നത്.

English summary
Aamir Khan attends Geeta Phogat's wedding
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X