Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസുകാരനെ അപമാനിച്ചു? ആമിര്‍ ഖാനെതിരെ പരാതി

ദില്ലി: ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാനെതിരെ പോലീസില്‍ പരാതി. സൂപ്പര്‍ ഹിറ്റ് ചിത്രമായ പി കെയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ അപമാനിക്കുന്ന തരത്തില്‍ ആമിര്‍ ഖാന്‍ സംസാരിച്ചു എന്നാണ് പരാതി. ദില്ലിയില്‍ നിന്നുള്ള ഒരു ഷോര്‍ട്ട് ഫിലിം സംവിധായകനാണ് സൂപ്പര്‍ താരത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരായിക്കണം എന്ന് പറഞ്ഞാണ് ഇയാള്‍ പരാതി നല്‍കിയത്.

നേരത്തെ സമാനമായ പരാതി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെയും ഉണ്ടായിരുന്നു. പോലീസുകാര്‍ക്കെതിരെ തുള്ള പ്രയോഗം നടത്തിയതാണ് മുഖ്യമന്ത്രിക്ക് വിനയായത്. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥരോട് ക്ഷമ പറഞ്ഞിരുന്നു. ഇക്കാര്യം എടുത്ത് പറഞ്ഞാണ് ഉല്ലാസ് പി ആര്‍ എന്ന സംവിധായകന്‍ ആമിര്‍ ഖാനെതിരെ പരാതി നല്‍കിയത്.

aamir-khan-arvind-kejriwal

താന്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനല്ല. തനിക്ക് ആമിര്‍ ഖാനുമായി വ്യക്തിപരമായി പ്രശ്‌നങ്ങളും ഇല്ല. എന്നാല്‍ നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരായിരിക്കണം. ജൂലൈ 26 നാണ് ടി വിയില്‍ താന്‍ പി കെ കണ്ടത്. അതില്‍ ഒരു പോലീസുകാരനെ നോക്കി ആമിര്‍ ഖാന്‍ തുള്ള എന്ന് വിളിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പരാതി നല്‍കണോ വേണ്ടയോ എന്ന് ആലോചിക്കുകയാണ് താനെന്നും ഇയാള്‍ പറഞ്ഞു.

ഇതാദ്യമായിട്ടല്ല പി ആര്‍ ഉല്ലാസ് സെലിബ്രിറ്റികള്‍ക്കെതിരെ പരാതിയുമായി രംഗത്ത് വരുന്നത്. അരവിന്ദ് കെജ്രിവാളിനും അമിതാഭ് ബച്ചനും എതിരായും ഇയാള്‍ പരാതികള്‍ നല്‍കിയിട്ടുണ്ട്. ദേശീയഗാനം തെറ്റിച്ചുപാടി എന്ന് പറഞ്ഞാണ് ഇയാള്‍ അമിതാഭ് ബച്ചനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ദില്ലി സര്‍ക്കാര്‍ എന്നതിന് പകരം കെജ്രിവാള്‍ സര്‍ക്കാര്‍ എന്ന് പരസ്യത്തില്‍ ഉപയോഗിച്ചു എന്നതായിരുന്നു കെജ്രിവാൡനെതിരായ പരാതി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+