ലഗാന്‍ വീണ്ടും; ഭൂനികുതി അടച്ചില്ല, ആമിര്‍ ഖാന് നോട്ടീസ്!
ഹര്‍ദോയ്: ലഗാന്‍ എന്ന ഹിറ്റ് സിനിമയില്‍ ഭൂനികുതിക്കെതിരെ പോരാടിയ നായകനെ ഓര്‍മയില്ലേ. ആമിര്‍ ഖാന്റെ അഭിനയ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു വേഷമായിരുന്നു ലഗാനിലെ ഭുവന്‍. ലഗാനില്‍ പറഞ്ഞത് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പത്തെ കഥയാണ്. അത് പോലല്ല ജീവിതം. യഥാര്‍ഥ ജീവിതത്തില്‍ ഭൂനികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയ ബോളിവുഡ് സൂപ്പര്‍ താരത്തിന് നോട്ടീസ് കിട്ടിയിരിക്കുകയാണ് ഇപ്പോള്‍.
Read Also: ആമിർ ഖാൻറെ മോദിവിരോധത്തിൻറെ ചരിത്രം ഇങ്ങനെ...
ആമിര്‍ ഖാനും കുടുംബവും ഉടമസ്ഥാവകാശം പേറുന്ന ഉത്തര്‍ പ്രദേശിലെ ഹര്‍ദോയിലുള്ള സ്ഥലത്തിന്റെ നികുതിയാണ് അടക്കാനുള്ളത്. 817. 95 രൂപയാണ് അടക്കേണ്ട തുക. ഇത് എത്രയും വേഗം അടക്കണം എന്നാവശ്യപ്പെട്ട് ഷാഹാബാദ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അശോക് ശുക്ലയാണ് താരത്തിനും കുടുംബത്തിനും നോട്ടീസ് അയച്ചിരിക്കുന്നത്.

ആമിറിന് പരമ്പരാഗതമായി കിട്ടിയ സ്വത്താണ് ഇത്. ഈ സ്വത്ത് നോക്കി നടത്തുന്ന ആള്‍ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് കൈമാറുകയായിരുന്നു. എല്ലാ വര്‍ഷവും നികുതി കൃത്യമായി അടക്കാറുണ്ടായിരുന്നത്രെ. ആമിറിന്റെ പേരിലുള്ള സ്ഥലത്തിന് 118.20 രൂപയും സഹോദരിയുടെ പേരിലുള്ള സ്ഥലത്തിന് 606 രൂപയുമാണ് അടക്കാനുള്ളത്. കുടുംബത്തിലുള്ള മറ്റുള്ളവരുടെ തുക കൂട്ടി ചേര്‍ത്ത് ആകെ 817. 95 രൂപ അടക്കണം.
രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നു എന്ന തരത്തില്‍ ആമിര്‍ ഖാന്‍ നടത്തിയ പരമാര്‍ശം വന്‍ വിവാദങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. ബോളിവുഡിലെ സഹപ്രവര്‍ത്തകരും എഴുത്തുകാരും അടക്കമുളള പ്രമുഖര്‍ ആമിറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഈ വിവാദങ്ങള്‍ക്കിടെയാണ് ആമിര്‍ ഭൂനികുതി അടക്കാന്‍ വീഴ്ച വരുത്തി എന്ന വാര്‍ത്ത ശ്രദ്ധേയമാകുന്നത്.












Click it and Unblock the Notifications