സത്യമേവ ജയതേ: ആമിര്‍ ഖാന്‍ നിയമക്കുരുക്കില്‍
മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാനും നിമയമക്കുരുക്കില്‍. പോപ്പുലര്‍ ടി വി ഷോ ആയ സത്യമേവ ജയതേ ആണ് ആമിര്‍ ഖാനെ പ്രശ്‌നത്തിലാക്കിയിരിക്കുന്നത്. ടി വി ഷോയ്ക്ക് വേണ്ടി ദേശീയ ചിഹ്നം ഉപയോഗിച്ചു എന്ന് പറഞ്ഞ് ആമിര്‍ ഖാനെതിരെ മനോരഞ്ജന്‍ റോയ് എന്ന ആക്ടിവിസ്റ്റാണ് കോടതിയെ സമീപിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ ടി വി ചാനലില്‍ ദേശീയ ചിഹ്നം ഉപയോഗിച്ചു എന്നാണ് ആമിര്‍ ഖാന് അയച്ചിരിക്കുന്ന ലീഗല്‍ നോട്ടീസില്‍ പറയുന്നത്. അഥവാ സര്‍ക്കാര്‍ അനുമതിയുണ്ടെങ്കില്‍ അത് കോടതിയില്‍ ഹാജരാക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. മനോരഞ്ജന്‍ റോയ്ക്ക് വേണ്ടി അഡ്വക്കേറ്റ് മനോജ് സിംഗാണ് നോട്ടീസ് അയച്ചത്.

അനുമതിയുണ്ടെന്ന് വ്യക്തമാക്കാത്ത പക്ഷം നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും നോട്ടീസില്‍ പറയുന്നു. പരിപാടിയുടെ പ്രൊഡ്യൂസര്‍മാരായ ആമിര്‍ ഖാന്‍, ഭാര്യ കിരണ്‍ റാവു, ഡയറക്ടര്‍ സത്യജിത് ഭട്കല്‍ എന്നിവര്‍ക്കെതിരെയാണ് നോട്ടീസ്. ദേശീയ ചിഹ്നത്തിന്റെ ഭാഗമായ സത്യമേവ ജയതേ അനുവാദമില്ലാതെ ഉപയോഗിക്കാന്‍ പാടില്ല എന്നാണ് 2009 ലെ നിയമം പറയുന്നത്.
പരസ്യത്തിനോ മറ്റ് സാമ്പത്തിക നേട്ടങ്ങള്‍ക്കോ ആയി ചിഹ്നം ഉപയോഗിക്കാന്‍ ആര്‍ക്കും അവകാശമില്ല. ദേശീയ ചിഹ്നത്തിന്റെ പേരില്‍ പേറ്റന്റോ അവകാശമോ ഉന്നയിക്കാനും ആര്‍ക്കും ആവില്ല തുടങ്ങിയ കാര്യങ്ങളും നോട്ടീസില്‍ പറയുന്നു. നോട്ടീസിനോട് ആമിര്‍ ഖാനോ ഭാര്യ കിരണ്‍ റാവുവോ പരിപാടിയുടെ സംവിധായകനായ സത്യജിത് ഭട്കലോ ഇതുവരെ പ്രതികരിക്കാന്‍ കൂട്ടാക്കിയിട്ടില്ല.












Click it and Unblock the Notifications