കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രാമീണര്‍ക്ക് ഒരു തുള്ളി ജലം നല്‍കാനായി ആമീര്‍ ഖാന്‍ നേരിട്ടിറങ്ങി: കാണൂ...

  • By Siniya
Google Oneindia Malayalam News

മുംബൈ: കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് ദുരിതത്തിലായ മഹാരാഷ്ട്രയിലെ രണ്ടു ഗ്രാമങ്ങള്‍ ബോളിവുഡ് താരം ആമീര്‍ഖാന്‍ ദത്തെടുക്കുന്നു. ചുട്ടുപ്പൊള്ളുന്ന വേനലിനെ അഭിമുഖീകരിക്കാന്‍ കഴിയാതെ വെള്ളത്തിന് വേണ്ടി നെട്ടോട്ടം ഓടുന്ന ഗ്രാമീണര്‍ക്ക് ആശ്വാസവുമായാണ് ബോളിവുഡ് താരം രംഗത്തെത്തിയത്.

മഹാരാഷ്ട്രയിലെ വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കവെയാണ് താരം തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. മഹാരാഷ്ട്ര സര്‍ക്കാരും സത്യമേവ ജയതേ പ്രവര്‍ത്തകരും ആമീറിന്റെ കൂടെ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. 2001 ല്‍ ഗുജറാത്തില്‍ ഉണ്ടായ ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടമുണ്ടായ ഗ്രാമം ആമീര്‍ ഖാന്‍ ഏറ്റെടുത്തിരുന്നു.

ദത്തെടുക്കുന്നു

ദത്തെടുക്കുന്നു

വരള്‍ച്ച കാരണം ദുരിതത്തിലായ മാഹാരാഷ്ട്രയിലെ രണ്ടുഗ്രാമങ്ങളെയാണ് ബോളിവുഡ് താരം ആമീര്‍ ഖാന്‍ ദത്തെടുക്കുന്നത്.

ആശ്വാസ വാക്ക്

ആശ്വാസ വാക്ക്

ദാഹജലത്തിനായി പരക്കം പായുന്ന ഗ്രാമീണര്‍ക്ക് ആശ്വാസവുമായാണ് താരം എത്തിയത്. വരള്‍ച്ച ബാധിത പ്രദേശം സന്ദര്‍ശിക്കവേയാണ് താരം തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.

 ഗ്രാമങ്ങള്‍

ഗ്രാമങ്ങള്‍

മഹാരാഷ്ട്രയിലെ ഏറ്റവും വരള്‍ച്ച നേരിടുന്ന ഗ്രാമങ്ങളായ താല്‍, കൊരിയഗവോണ്‍ എന്നീ ഗ്രാമങ്ങളാണ് താരം ദത്തെടുക്കുന്നത്.

ജലദൗലഭ്യം

ജലദൗലഭ്യം

മഹാരാഷ്ട്രയിലെ ജലദൗര്‍ലഭ്യം വര്‍ധിച്ചുവരികയാണെന്ന് താരം പറഞ്ഞു. ഇതിനായി ഗ്രാമങ്ങള്‍ തോറും ആമീര്‍ഖാനും സംഘവും ക്ലാസുകള്‍ എടുക്കുന്നുണ്ട്.

ബോധവത്കരണം

ബോധവത്കരണം

ജലത്തെ കുറിച്ചുള്ള ബോധവത്കരണത്തിലൂടെ വരും വര്‍ഷങ്ങളില്‍ ജലക്ഷാമത്തില്‍ നിന്ന് മുക്തി നേടാന്‍ ഗ്രാമീണരെ സഹായിക്കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം.

English summary
Aamir Khan has denied Reports of Him Adopting Two Village
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X