Get Updates
Get notified of breaking news, exclusive insights, and must-see stories!

ആമിര്‍ ഖാന് തെറ്റി, ഇന്ത്യയില്‍ മുസ്ലിങ്ങള്‍ സുരക്ഷിതര്‍!

മക്കളുടെ സുരക്ഷ ഓര്‍ത്ത് ഇന്ത്യ വിടുന്നതിനെക്കുറിച്ച് പോലും ഭാര്യ ചോദിച്ചതായി ആമിര്‍ ഖാന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോഴത്തെ ചൂടന്‍ ചര്‍ച്ച. ബോളിവുഡില്‍ നിന്നു മാത്രമല്ല, രാഷ്ട്രീയ നേതാക്കളില്‍ നിന്നും എഴുത്തുകാരില്‍ നിന്നും ഇതിന് പ്രതികരണങ്ങളുണ്ടായി. ആമിര്‍ ഖാന്‍ പറയുന്നത് പോലെ രാജ്യം വിട്ടുപോകാന്‍ മാത്രമുള്ള അസഹിഷ്ണുത ഇവിടെയുണ്ടോ.

ഇല്ല, മുസ്ലിങ്ങള്‍ക്കെതിരെ ഈ പറയുന്ന അസഹിഷ്ണുതയൊന്നും ഇല്ല എന്ന് പറയുന്നത് ബെംഗളൂരു ജാമിയ മസ്ജിദ് ഇമാമായ മസ്ഖൂദ് ഇമ്രാനാണ്. ആമിര്‍ ഖാന്റെ പരാമര്‍ശം അനാവശ്യമായിപ്പോയി എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വണ്‍ ഇന്ത്യയ്ക്ക് മസ്ഖൂദ് ഇമ്രാന്‍ നല്‍കിയ പ്രത്യേക അഭിമുഖം വായിക്കൂ.

ഇന്ത്യ സുരക്ഷിത രാജ്യം

ഇന്ത്യ സുരക്ഷിത രാജ്യം

മുസ്ലിങ്ങള്‍ക്ക് സുരക്ഷിത രാജ്യമാണ് ഇന്ത്യ - ഇന്ത്യയിലെ ഐസിസ് പ്രൊപ്പഗാന്‍ഡ തടയാനുള്ള ശ്രമങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ബെംഗളൂരു ജാമിയ മസ്ജിദ് ഇമാം മസ്ഖൂദ് ഇമ്രാന്‍ പറയുന്നു. ഇത് പറയാന്‍ മസ്ഖൂദ് ഇമ്രാന് ഒരു സംശയവും ഇല്ല.

പ്രശ്‌നങ്ങളുണ്ട്, ഇല്ലെന്നല്ല

പ്രശ്‌നങ്ങളുണ്ട്, ഇല്ലെന്നല്ല

രാജ്യത്ത് പ്രശ്‌നങ്ങളുണ്ട്. പ്രശ്‌നങ്ങളുണാകുമ്പോള്‍ ഓടിപ്പോകുകയല്ല വേണ്ടത്. അതിനെ നേരിടുകയും പരിഹരിക്കുകയുമാണ്. രാജ്യത്തെ സംരക്ഷിക്കുക എന്നത് ഓരോ പൗരന്റെയും കടമയാണ്.

ആമിര്‍ ഖാനോട് യോജിപ്പില്ല

ആമിര്‍ ഖാനോട് യോജിപ്പില്ല

ആമിര്‍ ഖാന്റെ വാക്കുകളോട് യോജിപ്പില്ല. ആമിര്‍ ഖാന്‍ ജനിക്കുകയും വളരുകയും ചെയ്ത രാജ്യമാണ് ഇത്. ആമിര്‍ ഖാന്‍ ഇന്ന് ആയിരിക്കുന്നതെല്ലാം ഇന്ത്യ കാരണമാണ്. ഇന്ത്യയില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ശ്രമിക്കുകയാണ് ഒരു പൗരന്‍ എന്ന നിലയില്‍ അദ്ദേഹം ചെയ്യേണ്ടത്.

ഉത്തരവാദിത്തമില്ലാത്ത പ്രസ്താവന

ഉത്തരവാദിത്തമില്ലാത്ത പ്രസ്താവന

ഉത്തരവാദിത്തമില്ലാത്ത സംസാരമാണ് ആമിര്‍ ഖാന്‍ നടത്തിയത്. അദ്ദേഹം അറിയപ്പെടുന്ന ഒരു ഒരു നടനാണ്. പ്രശ്‌നങ്ങള്‍ തീര്‍ക്കാനാണ് അത്തരത്തിലുള്ള ആളുകള്‍ ശ്രമിക്കേണ്ടത്.

ഭിന്നിപ്പിക്കാനുള്ള ശ്രമം

ഭിന്നിപ്പിക്കാനുള്ള ശ്രമം

ഇത്തരം പ്രസ്താവനകള്‍ രാജ്യത്തെ ഭിന്നിപ്പിക്കാനെ സഹായിക്കൂ. അതല്ല നമ്മുടെ രാജ്യത്തിന് ഇപ്പോള്‍ വേണ്ടത്. രാജ്യത്ത് എല്ലാവരും ഒരുമിച്ച് ശ്രമിച്ച് പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ വേറെയുമുണ്ട്.

എനിക്ക് പ്രശ്‌നമൊന്നും ഇല്ല

എനിക്ക് പ്രശ്‌നമൊന്നും ഇല്ല

ഇന്ത്യയില്‍ സുരക്ഷയില്ല എന്ന് എനിക്ക് തോന്നിയിട്ടില്ല. ഏത് രാജ്യത്താണ് പ്രശ്‌നങ്ങള്‍ ഇല്ലാത്തതെന്ന് പറയാമോ.

ഒരു ഭീരുവാണോ

ഒരു ഭീരുവാണോ

പിന്തിരിഞ്ഞ് ഓടുക എന്നത് ഭീരുക്കളുടെ ലക്ഷണമാണ.് ഇന്ത്യയ്ക്ക് വേണ്ടി ചോരയൊഴുക്കേണ്ടി വന്നാല്‍ ഇവിടത്തെ മുസ്ലിങ്ങള്‍ക്ക് അതിനും മടിയില്ല. അത്തരം ചരിത്രമുള്ളവരാണ് ഇന്ത്യയിലെ മുസ്ലിങ്ങള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+