Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ സ്വപ്‌നം എങ്ങനെ തച്ചുടക്കാന്‍ കഴിയും, ആമിര്‍ ഖാന്‍ ആരാധകരെ ഞെട്ടിച്ചു!

മുംബൈ: പല തരത്തിലുള്ള സഹായങ്ങളുമായും സ്‌നേഹ പ്രകടനങ്ങളായും താരങ്ങള്‍ ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ബോളിവുഡ് ചലച്ചിത്ര ലോകത്തുനിന്ന് നോക്കുകയാണെങ്കില്‍ ഷാരൂഖും ആമിര്‍ ഖാനുമൊക്കെയാണ് പലര്‍ക്കും മാതൃകയായി എത്താറുള്ളത്. ഇത്തവണയും ആരാധകരെ ഞെട്ടിച്ചത് പ്രശസ്ത താരം ആമിര്‍ ഖാനാണ്.

തന്റെ ആരാധകന്റെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും തച്ചുടക്കാന്‍ ആമിര്‍ ഒരുക്കമല്ലെന്നാണ് താരം തെളിയിച്ചിരിക്കുന്നത്. അകാലവാര്‍ധക്യമെന്ന ജനിതകവൈകല്യമുള്ള 14കാരനെ കാണാന്‍ ആമിര്‍ ഖാന്‍ എത്തിയത് എല്ലാവരെയും ഞെട്ടിച്ചുവെന്നു തന്നെ പറയാം. കഴിഞ്ഞ ദിവസം അല്ലു അര്‍ജുനും ആരാധികയുടെ ആഗ്രഹം നിറവേറ്റിയിരുന്നു. ഇതിനു പിന്നാലെണ് എല്ലാവര്‍ക്കും മാതൃകയായി ആമിറും എത്തിയത്. നിഹാല്‍ എന്ന 14കാരന്‍ തന്റെ ആഗ്രഹം പൂവണിഞ്ഞതിലുള്ള സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തു.

കൈനിറയെ സ്‌നേഹവുമായി ആമിറെത്തി

കൈനിറയെ സ്‌നേഹവുമായി ആമിറെത്തി

ആമിര്‍ ഖാനെ കാണണമെന്ന നിഹാലിന്റെ ആവശ്യം താരം നിറവേറ്റുകയായിരുന്നു. കൈ നിറയെ സമ്മാനങ്ങളും സ്‌നേഹവുമായാണ് ആമിര്‍ നിഹാലിനരികില്‍ എത്തിയത്.

താരെ സമീന്‍ പര്‍ കണ്ടതിനുശേഷം

താരെ സമീന്‍ പര്‍ കണ്ടതിനുശേഷം

2007ല്‍ പുറത്തിറങ്ങിയ ആമിറിന്റെ മികച്ച ചിത്രമായിരുന്നു താരെ സമീന്‍ പര്‍. കുട്ടികള്‍ക്കു വേണ്ടി പ്രത്യേകം ഒരുക്കിയ ചിത്രം ആമിര്‍ തന്നെയാണ് നിര്‍മ്മിച്ചത്. കുട്ടികളുടെ സ്വപ്‌നങ്ങളും അവരുടെ ചിന്തകളും വരച്ചു കാട്ടുന്ന ചിത്രമായിരുന്ന അത്. ഈ ചിത്രം കണ്ടതിനുശേഷമാണ് നിഹാല്‍ ആമിറിന്റെ കടുത്ത ആരാധകനായത്.

ജനിതകവൈകല്യം

ജനിതകവൈകല്യം

ഇതാണ് നിഹാല്‍ എന്ന 14കാരന്‍. അകാലവാര്‍ധക്യമെന്ന ജനിതകവൈകല്യമുള്ള കുട്ടി.

കൈ നിറയെ സമ്മാനങ്ങള്‍

കൈ നിറയെ സമ്മാനങ്ങള്‍

വെറും ഒരു കൂടിക്കാഴ്ചയല്ലായിരുന്നു അത്. കൈ നിറയെ സമ്മാനങ്ങളുമായി നിഹാലിനെ ആമിര്‍ ശരിക്കും ഞെട്ടിച്ചു. സ്വന്തം കൈയ്യൊപ്പിട്ട താരെ സമീന്‍ പര്‍ എന്ന ചിത്രത്തിന്റെ സിഡിയും സമ്മാനങ്ങളും നല്‍കി.

ആമിറിന്റെ വാക്കുകള്‍

ആമിറിന്റെ വാക്കുകള്‍

പ്രിയപ്പെട്ട നിഹാല്‍, നിന്നെ കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഏപ്പോഴും സന്തോഷത്തോടെയിരിക്കണം, എപ്പോഴും പുഞ്ചിരിയുണ്ടാകട്ടെ. സ്‌നേഹത്തോടെ ആമിര്‍ എഴുതിയ സമ്മാനവും നിഹാലിന് നല്‍കി.

നിഹാലിന്റെ സമ്മാനം

നിഹാലിന്റെ സമ്മാനം

നിഹാലും തന്റെ ഇഷ്ട താരത്തിന് നല്‍കാന്‍ സമ്മാനങ്ങള്‍ കരുതിവെച്ചിരുന്നു. നിഹാല്‍ തന്നെ വരച്ച ഭഗവാന്റെ ചിത്രമായിരുന്നു ആമിറിന് ലഭിച്ചത്.

ഫേസ്ബുക്കിലൂടെ

ഫേസ്ബുക്കിലൂടെയാണ് നിഹാല്‍ താരത്തെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. താരെ സമീന്‍ പര്‍ എന്ന സിനിമ എടുത്തതിന് തനിക്ക് ആമിറിനോട് നന്ദി പറയണം. ആ ചിത്രം തന്റെ ജീവിതത്തില്‍ ഏറെ മാറ്റങ്ങള്‍ ഉണ്ടാക്കി. ജീവിതത്തെ ധൈര്യത്തോടെ സമീപിക്കുവാന്‍ പ്രാപ്തനാക്കിയെന്നും നിഹാല്‍ കുറിച്ചിരുന്നു. ഈ ഫേസ്ബുക്ക് പോസ്റ്റാണ് ആമിര്‍ കണ്ടത്.

 ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+