മോദിയും അമീര്‍ഖാനും കൂടിക്കാഴ്ച നടത്തി
ദില്ലി: സിനിമാ താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നല്ല ബന്ധമാണ്. രജനികാന്ത്, വിജയ്, സുരേഷ് ഗോപി, സല്‍മാന്‍ ഖാന്‍ അങ്ങനെ പോകുന്നു മോദിയുടെ സിനിമാ ബന്ധങ്ങള്‍. കഴിഞ്ഞ ദിവസം ബോളിവുഡ് പെര്‍ഫക്ട് ഖാന്‍ അമീര്‍ ഖാനും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടിയൊന്നുമായിരുന്നില്ല മോദി - അമീര്‍ ഖാന്‍ കൂടിക്കാഴ്ച. താന്‍ അവതരിപ്പിക്കുന്ന സത്യമേവ ജയതേ എന്ന പരിപാടിയില്‍ ഉയര്‍ന്നുവന്നിട്ടുള്ള സാമൂഹ്യവിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അമീര്‍ ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സമൂഹത്തിലെ എല്ലാ വിഭാഗത്തിലും ഉള്‍പെട്ടവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും അതിന് പരിഹാരം കാണുകയും ചെയ്യുന്ന ടിവി പ്രോഗ്രാമാണ് സത്യമേവ ജയതേ. പരിപാടിയില്‍ ഉയര്‍ന്നുവന്ന മിക്ക പ്രശ്‌നങ്ങളും താന്‍ പ്രധാനമന്ത്രിയ്ക്ക് മുന്നില്‍ അവതരിപ്പിച്ചെന്നും ആ വിഷയങ്ങള്‍ പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയതായും അമീര്‍ പറഞ്ഞു.
..on SMJ on the various issues that we tackled in our show. He has assured me that he will look into all the matters pic.twitter.com/AI7e8cX9Bn
— Aamir Khan (@aamir_khan) June 23, 2014 സൗത്ത് ബ്ലോക്കിലുള്ള നരേന്ദ്രമോദിയുടെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്കു ശേഷം അമീര്‍ഖാന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.












Click it and Unblock the Notifications