റോഡ് സുരക്ഷാ കാമ്പയിനില്‍ നിന്നും ആമിര്‍ഖാനെ ഒഴിവാക്കി
മുംബൈ: രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞ ബോളിവുഡ് താരം ആമിര്‍ ഖാനോട് കേന്ദ്രസര്‍ക്കാര്‍ പകരം വീട്ടുകയാണോ? ആണെന്നുവേണം കരുതാന്‍. ഇന്‍ക്രഡിബിള്‍ ഇന്ത്യ എന്ന ടൂറിസം വകുപ്പിന്റെ കാമ്പയിനില്‍ നിന്നും താരത്തെ പുറത്താക്കിയതിന് പിന്നാലെ റോഡ് സുരക്ഷാ കാമ്പയിനിന്നും ആമിറിനെ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി.
പ്രതിഫലം പറ്റാതെയായിരുന്നു ആമിര്‍ ഖാന്‍ റോഡ് സുരക്ഷാ കാമ്പയിനുവേണ്ടി സഹകരിച്ചത്. മുംബൈയില്‍ നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം താരം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് 2014 ഡിസംബര്‍ മുതല്‍ ആമിര്‍ ഖാന്‍ കാമ്പയിനുമായി മുന്നോട്ടുപോകവെയാണ് ഒഴിവാക്കാനുള്ള തീരുമാനം പുറത്തുവരുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ജനകീയ പരിപാടികളില്‍ സജീവമായി പങ്കെടുത്തിരുന്ന താരമാണ് ആമിര്‍ ഖാന്‍. ആമിറിന്റെ ജനകീയ പിന്തുണയും സാമൂഹ്യ പ്രതിബദ്ധതയും പരിപാടികള്‍ക്ക് ഗുണകരമാവുകയും ചെയ്തു. എന്നാല്‍, ദാദ്രി പോലുള്ള സംഭവങ്ങള്‍ രാജ്യത്ത് അസഹിഷ്ണുതയുടെ വിത്തുപാകിയപ്പോള്‍ അതിനെതിരെ പ്രതികരിച്ചത് ആമിറിനെ ബിജെപിയുടെ കണ്ണിലെ കരടാക്കി മാറ്റുകയായിരുന്നു.
ഇതോടെ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തുനിന്നും മാറ്റി അമിതാഭ് ബച്ചനെ നിയമിച്ചു. ആമിറിന്റെ പരസ്യകമ്പനിയുമായുള്ള കരാര്‍ അവസാനിച്ചെന്നായിരുന്നു ടൂറിസം മന്ത്രാലയം നല്‍കിയ വിശദീകരണം നല്‍കിയിരുന്നതെങ്കിലും ആമിര്‍ ഖാനോ പരസ്യക്കമ്പനിയുടെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications