Get Updates
Get notified of breaking news, exclusive insights, and must-see stories!

ആമിര്‍ ഖാന്റെ ഭാര്യപോലും ഇന്ത്യ വിടാന്‍ ആലോചിച്ചു... രാജ്യം അരക്ഷിതാവസ്ഥയില്‍?

ദില്ലി: രാജ്യത്ത് അസഹിഷ്ണുത വളരുകയാണെന്ന് കിങ് ഖാന്‍ ഷാറൂഖ് ഖാന്‍ പറഞ്ഞതിന്റെ വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഷാറൂഖ് ഖാനോട് പാകിസ്താനിലേയ്ക്ക് പോകാനാണ് അന്ന് ചിലര്‍ പറഞ്ഞത്.

ഇപ്പോഴിതാ ബോളിവുഡിലെ മറ്റൊരു ഖാന്‍ താരം ആമിര്‍ ഖാനും രാജ്യത്തെ അസഹിഷ്ണുതയെ കുറിച്ചും അരക്ഷിതാവസ്ഥയെ കുറിച്ചും പ്രതികരിയ്ക്കുന്നു. രാജ്യത്തെ അസഹിഷ്ണുതയെ ഭയന്ന് ഇന്ത്യ വിടുന്നതിനെ കുറിച്ച് തന്റെ ഭാര്യ പോലും ചോദിച്ചുവെന്നാണ് ആമിര്‍ പറഞ്ഞത്.

മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള രാംനാഥ് ഗോയങ്ക അവാര്‍ഡ് ദാന ചടങ്ങിലായിരുന്നു ആമിര്‍ ഖാന്റെ പ്രതികരണങ്ങള്‍. അവയില്‍ ചിലത് ഞെട്ടിപ്പിയ്ക്കുന്നവ തന്നെ ആയിരുന്നു.

 അസഹിഷ്ണുത?

അസഹിഷ്ണുത?

രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചുവരികയാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. എഴുത്തുകാരും സാസംസ്‌കാരിക പ്രവര്‍ത്തകരും ഈ വിഷയം ശക്തമായി ഉന്നയിയ്ക്കുന്നുണ്ട്. ഇപ്പോഴിതാ ഷാറൂഖ് ഖാന് പിറകേ ആമിര്‍ ഖാനും അതിനെ പിന്തുണയ്ക്കുന്നു.

 രാജ്യം വിടാന്‍ ആലോചന?

രാജ്യം വിടാന്‍ ആലോചന?

ഇന്ത്യ വിടുന്നതിനെ കുറിച്ച് തന്റെ ഭാര്യ കിരണ്‍ റാവു ചോദിച്ചു എന്നാണ് ആമിര്‍ പറഞ്ഞത്. അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന ഒരു അന്തരീക്ഷത്തില്‍ കുട്ടികളുടെ ഭാവിയെ ഓര്‍ത്തായിരുന്നത്രെ കിരണ്‍ റാവു ഇക്കാര്യം പറഞ്ഞത്.

 ഭയം

ഭയം

കഴിഞ്ഞ ആറെട്ട് മാസമായി രാജ്യത്ത് ഒരു തരത്തിലുള്ള ഭയം കൂടി വരികയാണ്. ഒരുവിഭാഗം ജനങ്ങള്‍ക്കിടയിലാണ് ഇത് ഉള്ളതെന്നും ആമിര്‍ പറയുന്നു.

പുരസ്‌കാരം തിരിച്ച് നല്‍കല്‍

പുരസ്‌കാരം തിരിച്ച് നല്‍കല്‍

എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നതിനെ കുറിച്ചതും ആമിര്‍ ഖാന് പറയാനുണ്ട്. അവര്‍ക്ക് പ്രതികരിയ്ക്കാനുള്ള അവകാശമുണ്ട്. പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കുന്നത് അവരുടെ പ്രതിഷേധമാണ്. അത് അഹിംസയെ അടിസ്ഥാനമാക്കിയ പ്രതിഷേധമാണ്.

ഞെട്ടിപ്പിയ്ക്കുന്ന സംഭവങ്ങള്‍

ഞെട്ടിപ്പിയ്ക്കുന്ന സംഭവങ്ങള്‍

ഞെട്ടിപ്പിയ്ക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്ത് വരുന്നതെന്നാണ് ആമിര്‍ പറയുന്നത്. അവ തന്നിലും ഭയം ജനിപ്പിയ്ക്കുന്നുണ്ട്.

നീതി വേണം, സുരക്ഷ വേണം

നീതി വേണം, സുരക്ഷ വേണം

ജനങ്ങള്‍ക്ക് നീത് ലഭിയ്ക്കണം. നീതി ലഭിയ്ക്കുമ്പോള്‍ സുരക്ഷ കൂടിയാണ് സാധാരണ ജനങ്ങള്‍ക്ക് ലഭിയ്ക്കുന്നത്.

ഭരണകര്‍ത്താക്കള്‍

ഭരണകര്‍ത്താക്കള്‍

ജനങ്ങള്‍ നിയമം കൈയ്യിലെടുക്കുമ്പോള്‍ നാം ഭരണാധികാരികളിലേയ്ക്കാണ് നോക്കുക. അവര്‍ ശക്തമായ നിലപാടുകളെടുക്കണം. അത്തരം വിഷയങ്ങളില്‍ നിയമനടപടികള്‍ വേഗത്തിലാക്കാന്‍ ഇടപെടണമെന്നും ആമിര്‍ പറയുന്നു. ഭരിയ്ക്കുന്നത് ഏത് പാര്‍ട്ടികാര്‍ ആണെന്നതല്ല ഇവിടെ വിഷയമെന്നും ആമിര്‍ പറയുന്നു.

ബിജെപിയെ മാത്രം...?

ബിജെപിയെ മാത്രം...?

ഇപ്പോള്‍ കേന്ദ്രം ഭരിയ്ക്കുന്ന ബിജെപിയെ മാത്രം കുറ്റം പറയാന്‍ ആമിര്‍ തയ്യാറല്ല. 1984 ലെ കലാപത്തെ കുറിച്ചാണ് അപ്പോള്‍ ആമിര്‍ ചോദിയ്ക്കുന്നത്.

സെന്‍സര്‍ ബോര്‍ഡിന്റെ പണി

സെന്‍സര്‍ ബോര്‍ഡിന്റെ പണി

ജെയിംസ് ബോണ്ട് ചിത്രത്തിലെ ചുംബന രംഗങ്ങള്‍ക്ക് സെന്‍സര്‍ബോര്‍ഡ് കത്രിക വച്ച സംഭവത്തേയും ആമിര്‍ ഖാന്‍ അപലപിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ പണി സെര്‍ട്ടിഫിക്കേഷന്‍ മാത്രമാണെന്നും ആമിര്‍ പറഞ്ഞു.

രാജാ ഹിന്ദുസ്ഥാനി കഥ

രാജാ ഹിന്ദുസ്ഥാനി കഥ

ആമിര്‍ ഖാന്റെ ഹിറ്റ് ചിത്രമാണ് രാജാ ഹിന്ദുസ്ഥാനി. അതില്‍ ഒരു ചൂടന്‍ ചുംബന രംഗം ഉണ്ടായിരുന്നു. പക്ഷേ അന്നത്തെ സെന്‍സര്‍ ബോര്‍ഡ് അത് നീക്കിയില്ല. തന്റെ ഭാഗ്യം എന്നാണ് ആമിര്‍ ഇതിനോട് പ്രതികരിച്ചത്.

 മതമല്ല തീവ്രവാദം

മതമല്ല തീവ്രവാദം

മതങ്ങളും തീവ്രവാദവും തമ്മില്‍ ഒരു ബന്ധവും ഇല്ലെന്നാണ് ആമിര്‍ പറയുന്നത്. ഒരു തീവ്രവാദി, അയാള്‍ മുസ്ലീം ആണെന്ന് കരുതുക. അയാള്‍ മതവിശ്വാസിയാണെന്ന് താന്‍ കരുതുന്നില്ല. ഒരു മതവും ആളുകളെ കൊല്ലാന്‍ പഠിപ്പിയ്ക്കുന്നില്ലെന്നും ആമിര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+