Get Updates
Get notified of breaking news, exclusive insights, and must-see stories!

കെജ്രിവാളിനെ പ്രകീര്‍ത്തിച്ച് ആമിര്‍ ഖാന്‍

ദില്ലി: ആം ആദ്മി പാര്‍ട്ടിയേയും അരവിന്ദ് കെജ്രിവാളിനേയും പ്രകീര്‍ത്തിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്‍. എന്‍ഡിടിവിയില്‍ നടന്ന ചര്‍ച്ചയിലാണ് ആം ആദ്മി പാര്‍ട്ടിയേയും അരിവ്ന്ദ് കെജ്രിവാളിനേയും ആമിര്‍ പ്രശംസിച്ചത്.

കെജ്രിവാളിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നാണ് ആമിര്‍ ഖാന്‍ പറഞ്ഞത്. വ്യത്യസ്തമായ രാഷ്ട്രീയമാണ് ആം ആദ്മി പാര്‍ട്ടി ജനങ്ങള്‍ക്ക് മുന്നില്‍ വച്ചത്. അത് സമാനതകളില്ലാത്ത ഒരു രാഷ്ട്രീയ മുന്നേറ്റമാണ്. അതോടൊപ്പം തന്നെ അരവിന്ദ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും മുന്നോട്ട് വച്ച വാഗ്ദാനങ്ങളെ ജനങ്ങള്‍ വിശ്വാസത്തിലെടുത്തു എന്നുള്ളതും വളരെ പ്രധാനമാണെന്ന് ആമിര്‍ ഖാന്‍ പറഞ്ഞു. എല്ലാ ക്രെഡിറ്റും യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ക്കാണെന്നും ആമിര്‍ പറഞ്ഞു.

Aamir Khan

നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളെ പോലെയല്ല ആം ആം ആദ്മി പാര്‍ട്ടി. ജനങ്ങള്‍ക്ക് മുന്നില്‍ പുതിയ വാഗ്ദാനമാണ് അത് മുന്നോട്ട് വക്കുന്നത്. നിങ്ങള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യൂ, ഞങ്ങള്‍ നിങ്ങളെ ഭരിക്കാം എന്നല്ല ആം ആദ്മി പാര്‍ട്ടി പറയുന്നത്. നിങ്ങളെ നിങ്ങള്‍ തന്നെ ഭരിക്കണം. ഞങ്ങള്‍ ഭരണത്തിന്റെ നിര്‍വാഹകരാകാം എന്നാണ് ആം ആദ്മി പറയുന്നതെന്നും ആമിര്‍ പറഞ്ഞു.

താന്‍ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന ആളാണെന്ന് ആമിര്‍ മുമ്പ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഭാഗമാകുമോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ആമിറിന്റെ മറുപടി. രാഷ്ട്ര നിര്‍മാണത്തിനും സമൂഹത്തിന്റെ പുരോഗതിക്കും വേണ്ടി തനിക്കും പ്രവര്‍ത്തിക്കണം. എന്നാല്‍ തന്റെ വഴിയില്‍ താന്‍ അതിപ്പോള്‍ തന്നെ ചെയ്യുന്നുണ്ടെന്നും അത് അസാനിപ്പിക്കില്ലെന്നും ആമിര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+