കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമ്രാന്‍ ഖാന്‍ ക്ഷണിച്ചിട്ടില്ലെന്ന് ആമിര്‍ ഖാന്‍, സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല!!

Google Oneindia Malayalam News

മുംബൈ: പാകിസ്താനില്‍ ഇമ്രാന്‍ ഖാന്‍ ഓഗസ്റ്റ് 11ന് സത്യപ്രതിജ്ഞാ ചെയ്യാന്‍ ഒരുങ്ങുകയാണ്. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലുള്ളവരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാത്തത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം ആമിര്‍ ഖാന്‍. നേരത്തെ മുന്‍ ക്രിക്കറ്റ് താരങ്ങളായിരുന്ന കപില്‍ ദേവ്, സുനില്‍ ഗാവസ്‌കര്‍, സിദ്ധു, ആമിര്‍ ഖാന്‍ എന്നിവരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇമ്രാന്‍ ഖാന്‍ ക്ഷണിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

1

ഇതാണ് ഇപ്പോള്‍ ആമിര്‍ ഖാന്‍ തള്ളിയിരിക്കുന്നത്. എന്നെ ആരും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. ഞാന്‍ പാകിസ്താനിലേക്ക് പോകാനും ഉദ്ദേശിക്കുന്നില്ല. ക്ഷണം ലഭിക്കാത്ത ചടങ്ങിലേക്ക് എന്തിനാണ് താന്‍ പോകുന്നതെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. അതേസമയം തന്റെ ചാരിറ്റി ഫൗണ്ടേഷന്റെ പരിപാടികളുമായി ഓഗസ്റ്റ് 12ന് തിരക്കിലായിരിക്കും. വലിയൊരു പരിപാടിയാണ് തന്റെ ഫൗണ്ടേഷന്‍ നടത്തുന്നത്. അതിന് വേണ്ടി തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ് ഞാന്‍. 10,000 ഗ്രാമീണരാണ് ഇതില്‍ പങ്കെടുക്കുന്നതെന്നും ആമിര്‍ വ്യക്തമാക്കി. നേരത്തെ ഇമ്രാന്‍ ഖാന്‍ വ്യക്തിപരമായി ക്ഷണിച്ചവരെല്ലാം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് സൂചനയുണ്ടായിരുന്നു.

്അതേസമയം മുന്‍ ക്രിക്കറ്റ് താരവും ഇപ്പോള്‍ പഞ്ചാബ് മന്ത്രിയുമായ നവജോത് സിദ്ധു ക്ഷണം സ്വീകരിച്ചിട്ടുണ്ട്. നല്ലൊരു വ്യക്തിത്വമുളളയാണ് ഇമ്രാന്‍ ഖാന്‍. അദ്ദേഹത്തെ വിശ്വസിക്കാം. കായിക താരങ്ങള്‍ ഓരോ വ്യക്തിക്കുമിടയിലുള്ള പ്രതിബദ്ധങ്ങള്‍ ഇല്ലാതാക്കി ഒന്നിപ്പിക്കുന്നവരാണെന്ന് സിദ്ധു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇമ്രാന്‍ ഖാന്‍ ക്ഷണിച്ചിട്ടില്ലെന്ന വിവാദവും ഇതിന് പിന്നാലെയുണ്ടായിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ അനുമതി കിട്ടിയ ശേഷം പ്രധാനമന്ത്രിയെ ക്ഷണിക്കാനാണ് ഇമ്രാന്‍ ഖാന്റെ തീരുമാനം. പ്രമുഖ നേതാക്കളെ ക്ഷണിക്കുമ്പോള്‍ ഇത്തരം പ്രത്യേകാനുമതി വാങ്ങണമെന്നാണ് നിയമം.

കോണ്‍ഗ്രസ്സിനെ ഒഴിച്ചുനിര്‍ത്താനാവില്ലെന്ന തിരിച്ചറിവില്‍ മമത; സഖ്യ ചര്‍ച്ച തുടങ്ങി,സിപിഎം വെട്ടില്‍കോണ്‍ഗ്രസ്സിനെ ഒഴിച്ചുനിര്‍ത്താനാവില്ലെന്ന തിരിച്ചറിവില്‍ മമത; സഖ്യ ചര്‍ച്ച തുടങ്ങി,സിപിഎം വെട്ടില്‍

ഇമ്രാന്‍ ഖാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നരേന്ദ്ര മോദിക്ക് ക്ഷണമില്ല!! തുടക്കത്തിലേ കല്ലുകടി!! ഇമ്രാന്‍ ഖാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നരേന്ദ്ര മോദിക്ക് ക്ഷണമില്ല!! തുടക്കത്തിലേ കല്ലുകടി!!

English summary
Aamir Khan Rubbishes Reports of Invitation to Imran Khan's Swearing-in Ceremony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X