വിദ്വേഷം വളര്‍ത്തുന്നവരെ മോദി തടയണമെന്ന് ആമിര്‍ ഖാന്‍
ദില്ലി: സബ്കാ സാത് സബ്കാ വികാസ് (എല്ലാവരുടെയും കൂടെ, എല്ലാവര്‍ക്കും പുരോഗതി) എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് വിദ്വേഷം നടത്തുന്നവരെ തടയണമെന്ന് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍. രാജ്യം ഏറെ സഹിഷ്ണുതയുള്ളതാണെങ്കിലും രാജ്യത്ത് വിദ്വേഷം വളര്‍ത്തുന്നവരുണ്ടെന്ന് ആമിര്‍ പറഞ്ഞു.
രാജ്യം വിഭജിക്കണമെന്ന് കരുതുന്നവര്‍ ഇവിടെയുണ്ട്. അവരില്‍ എല്ലാമതക്കാരുമുണ്ട്. അത്തരക്കാരെ തിരിച്ചറിയണം. വിദ്വേഷം വളരാതെ തടയാന്‍ മോദിക്കുമാത്രമേ സാധിക്കൂ. നമ്മുടെ പ്രധാനമന്ത്രിയായ അദ്ദേഹത്തോട് നാം ഇക്കാര്യം പറയണമെന്നും ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ആമിര്‍ പറഞ്ഞു.

്അസഹിഷ്ണുതയെക്കുറിച്ചുള്ള തന്റെ വാക്കുകള്‍ നേരത്തെ തെറ്റിദ്ധരിപ്പിക്കപ്പെടുകയായിരുന്നു. ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്ന് താന്‍ ഒരിക്കലും പറഞ്ഞിരുന്നില്ല. മറിച്ച് അരക്ഷിതാവസ്ഥാ ബോധവും അസഹിഷ്ണുതയും വളര്‍ന്നുവരുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത്.
സര്‍ക്കാര്‍ എന്നെ മാറ്റി നിര്‍ത്തിയാലും ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറായി താന്‍ തുടരും. മാതൃരാജ്യമായ അമ്മ തനിക്ക് ബ്രാന്‍ഡ് അല്ല. ഇപ്പോഴും താന്‍ ഇന്ത്യയുടെ അംബാസഡറാണ്. എന്നും താന്‍ ഇന്ത്യയുടെ അംബാസഡറായി തുടരുമെന്നും ആമിര്‍ പറഞ്ഞു. നേരത്തെ ആമിര്‍ ഖാന്റെ അസഹിഷ്ണുതാ പരാമര്‍ശം ഏറെ വിവാദത്തിന് വഴിവെച്ചിരുന്നു.












Click it and Unblock the Notifications