Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവ്രവാദികള്‍ക്ക് മതവുമായി ബന്ധമില്ലെന്ന് ആമിര്‍ ഖാന്‍

മുംബൈ: തീവ്രവാദം പ്രചരിപ്പിക്കുകയും ആളുകളെ കൊല്ലുകയും ചെയ്യുന്നവര്‍ക്ക് മതവുമായി ബന്ധമില്ലെന്ന് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍. മതത്തിന്റെ പേരിലാണ് ഇവര്‍ കൊല നടത്തുന്നതെന്നാണ് പറയുന്നത്. എന്നാല്‍ ഇവര്‍ക്ക് മതവുമായി യാതൊരു ബന്ധവുമില്ല. ഇവര്‍ യഥാര്‍ഥ മതവിശ്വാസികള്‍ അല്ലെന്നും ആമിര്‍ വ്യക്തമാക്കി.

ഹിന്ദു, സിഖ്, ഇസ്ലാം, ക്രിസ്ത്യന്‍ തുടങ്ങി ഒരു മതത്തിനുവേണ്ടിയും അവര്‍ ഒന്നും ചെയ്യുന്നില്ല. എല്ലാ മതങ്ങളും സ്‌നേഹവും സമാധാനവുമാണ് പറയുന്നത്. എന്നാല്‍ തീവ്രവാദികളാകട്ടെ ആളുകളെ കൊലപ്പെടുത്തിയശേഷം ഇത് മതത്തിനുവേണ്ടിയാണെന്നാണ് പറയുന്നതെന്ന് ആമിര്‍ ചൂണ്ടിക്കാട്ടി.

aamir-khan

അമ്മയ്ക്കും കുടുംബത്തിനുമൊപ്പം ആമിര്‍ ഈദ് ആഘോഷിച്ചു. കുട്ടിക്കാലമായിരുന്നപ്പോള്‍ ഈദിന് ബന്ധുക്കളില്‍ നിന്നെല്ലാം പണം ലഭിക്കുമായിരുന്നു. ഇപ്പോള്‍ താന്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്നെന്ന് ആമിര്‍ പറഞ്ഞു. മകന് എത്ര രൂപ ഈദിന് നല്‍കിയെന്ന ചോദിയത്തിന് രണ്ടു രൂപയെന്നായിരുന്നു മറുപടി. കൂടുതല്‍ പണം നല്‍കി അവനെ ചീത്തയാക്കാന്‍ ഉദ്ദേശമില്ലെന്നും ആമിര്‍ പറഞ്ഞു.

അതേസമയം, വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സക്കീര്‍ നായിക്കുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് പ്രതികരിക്കാന്‍ ആമിര്‍ വിസമ്മതിച്ചു. പ്രതികരിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് ആമിര്‍ മാധ്യമങ്ങളോട് മറുപടി പറഞ്ഞത്. ഈദ് ദിനത്തോടനുബന്ധിച്ച് വിളിച്ച പ്രത്യേക വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആമിര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+