ആമിര്‍ എംപിയായാല്‍ സച്ചിനെപ്പോലെ ആകില്ല
ദില്ലി: എംപിയായി രാജ്യ സഭയിലേക്ക് പോകാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചാല്‍ ആമിര്‍ ഖാന്റെ ഉത്തരം എന്തായിരിക്കും...? ചിന്തിച്ച് വിഷമിക്കണ്ട... അതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ് എന്നാണ് ആമിറിന്റെ മറുപടി.
ഇന്ത്യ ടുഡേ ഗ്രൂപ്പ് സംഘടിപ്പിച്ച പഞ്ചായത്ത് ആജ് തക് എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് ആമിര്‍ ഖാന്റെ പ്രതികരണം. രാഷ്ട്രീയത്തില്‍ താത്പര്യമുണ്ടെങ്കിലും മത്സരിക്കാനൊന്നും ഇല്ലെന്ന് നേരത്തേ വ്യക്തമാക്കിയ താരമാണ് ആമിര്‍ ഖാന്.

താരങ്ങള്‍ രാജ്യസഭയിലെത്തി നിശ്ശബ്ദത പാലിച്ചിരിക്കുന്നതാണല്ലോ അടുത്ത കാലത്തെ വലിയ വിവാദങ്ങളില്‍ ഒന്ന്. സച്ചിന് ടെണ്ടുല്‍ക്കറും രേഖയും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട പ്രധാനപ്പെട്ട താരങ്ങളാണ്. ഇവര്‍ രണ്ട് പേരും ആ ഭാഗത്തേക്ക് തിരിഞ്ഞ് പോലും നോക്കാറില്ലെന്നത് വലിയ വിവാദമായിരുന്നു.
എന്നാല്‍ സച്ചിന്റേയും രേഖയുടേയും കാര്യത്തില്‍ പ്രതികരിക്കാന്‍ പക്ഷേ ആമിര്‍ തയ്യാറല്ല. സച്ചിനും രേഖയും തന്റെ നല്ല സുഹൃത്തുക്കളാണ്. പക്ഷേ അവര്‍ രാജ്യസഭയില്‍ ചെയ്യുന്നതിനെ പറ്റി താന്‍ ഒന്നും പറയില്ലെന്നും ആമിര്‍ പറഞ്ഞു.
സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാനാകുമോ എന്നായിരിക്കും തന്റെ ശ്രമങ്ങള്‍ എന്നാണ് ആമിര്‍ പറയുന്നത്. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുകയാണെങ്കില്‍ സഭകൂടുന്ന എല്ലാ ദിവസവും അവിടെ ഹാജരാകുമെന്നും ആമിര്‍ ഉറപ്പ് പറയുന്നുണ്ട്.
നരേന്ദ്ര മോദി ഭരണം സ്വന്തം കയ്യിലേക്ക് കേന്ദ്രീകരിക്കുന്നതിനെപ്പറ്റിയും ആമിറിനോട് ചോദ്യം ഉയര്‍ന്നു. മോദി ചെയ്യുന്നത് ശരിയാണോ എന്ന് തനിക്കറിയില്ലെന്നായിരുന്നു മറുപടി. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇക്കാര്യം നന്നായി അറിയുമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications