Get Updates
Get notified of breaking news, exclusive insights, and must-see stories!

ആമീര്‍ ഖാന്‍റെ ദേഹത്ത് മകള്‍ കയറിയിരുന്നു.. സഭ്യത പഠിപ്പിച്ച് സദാചാരവാദികള്‍

Recommended Video

cmsvideo
    അമീർ ഖാനെ സഭ്യത പഠിപ്പിച്ച് സദാചാരവാദികള്‍ | Oneindia Malayalam

    സഭ്യതയുടെ അതിര്‍വരമ്പുകള്‍ തിരുമാനിക്കുന്നത് സൈബര്‍ ആങ്ങളമാരാകുമ്പോള്‍ അച്ഛനും മകളും എന്നോ ഭാര്യയും ഭര്‍ത്താവും എന്നോ സഹോദരനും സഹോദരിയും എന്നോ ഒന്നും ഇല്ല. എങ്ങനെ അവര്‍ ഇടപെടണം പെരുമാറണം എന്നൊക്കെ നിഷ്കര്‍ഷിക്കുന്നത് ഇവരായിക്കും. അവര്‍ക്ക് സഭ്യമല്ലെന്ന് തോന്നുന്നതൊക്കെ പച്ചത്തെറിയോടെയും അസഭ്യവര്‍ഷങ്ങളോടെയുമായിരിക്കും ഇക്കൂട്ടര്‍ സ്വീകരിക്കുക.
    അത്തരത്തില്‍ സൈബര്‍ ആങ്ങളമാര്‍ ഇപ്പോള്‍ മര്യാദ പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത് ബോളിവുഡ് നടന്‍ അമിര്‍ ഖാനെയാണ്. മകളോടൊപ്പമുള്ള ഒരു ചിത്രം സോഷ്യല്‍ മീഡ‍ിയയില്‍ പങ്കുവെച്ചതിന് പിന്നാലെയാണ് താരത്തെ സഭ്യത പഠിപ്പിക്കാന്‍ സൈബര്‍ ലോകത്തെ സദാചാരവാദികള്‍ ഇറങ്ങിയിരിക്കുന്നത്.

    കൂനൂറില്‍

    കൂനൂറില്‍

    ബോളിവുഡ് നിര്‍മ്മാതാവും സംവിധായകനും ആമീറിന്‍റെ കസിനുമായ മന്‍സൂര്‍ ഖാന്‍റെ അറുപതാം പിറന്നാള്‍ ആഘോഷിക്കാന്‍ കുടുംബത്തോടൊപ്പം കൂനിരില്‍ എത്തിയതായിരുന്നു താരം. ഇതിനിടയിലാണ് ആഘോഷങ്ങളുടെ ചിത്രം ആമീര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇതില്‍ മകള്‍ക്കൊപ്പം പുല്‍ത്തകിടിയില്‍ കിടക്കുന്ന ചിത്രമാണ് സൈബര്‍ ആങ്ങളമാരെ ചൊടിപ്പിച്ചിരിക്കുന്നത്.

    പുല്‍ത്തകിടിയില്‍

    പുല്‍ത്തകിടിയില്‍

    ഇറക്കം കുറഞ്ഞ വസ്ത്രം ഇട്ട മകള്‍ ഇറ പുല്‍തകിടിയില്‍ കിടക്കുന്ന ആമീര്‍ഖാന്‍റെ ദേഹത്ത് കയറിയിരുന്ന് സ്നേഹം പങ്കിടുന്ന ചിത്രമാണ് ആമീര്‍ പങ്കുവെച്ചത്. അച്ഛനും മകളും ആയാല്‍ എന്താ മാന്യതയുടെ സീമകള്‍ ലംഘിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചിലര്‍ കുറിച്ചു. ചിത്രത്തില്‍ ലൈംഗികത ഉണ്ടെന്നാണ് ചിലര്‍ ആരോപിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ തുറന്ന സ്ഥലത്തല്ല മറിച്ച് അടച്ചിട്ട മുറിക്കുള്ളിലാണ് ചെയ്യേണ്ടതെന്നായിരുന്നു ചിലര്‍ കുറിച്ചത്.

    ഇറയുടെ വസ്ത്രം

    ഇറയുടെ വസ്ത്രം

    പുണ്യമാസമായ റംസാന്‍റെ സമയത്ത് പോലും ഇത്തരത്തില്‍ ഇറുങ്ങിയ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാതിരുന്നൂടേയെന്നായി ചിലര്‍. നിങ്ങള്‍ വലിയ താരമൊക്കെയായിരിക്കും എങ്കിലും മകളോടൊത്തുള്ള ഇത്തരം കളികള്‍ അംഗീകരിക്കാനാവില്ലെന്നാണ് ചിലര്‍ കമന്‍റിട്ടത്. അച്ഛന്‍-മകള്‍ ബന്ധത്തിന് നിരക്കാത്ത രീതിയിലാണ് ഇരുവരും പെരുമാറുന്നത് എന്ന് പോലും ചിലര്‍ കമന്‍റിട്ടുണ്ട്. പിറന്നാള്‍ ആഘോഷത്തിനിടെ മദ്യം കഴിച്ച് ആഘോഷിച്ചതിനും ആമിര്‍ ഖാനെ ചിലര്‍ ശാസിക്കുന്നുണ്ട്.

    അനുകൂലിച്ചും

    അനുകൂലിച്ചും

    അതേസമയം ആമിര്‍ ഖാനെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. അച്ഛനും മകളും തമ്മിലുള്ള ഏറ്റവും സുന്ദരമായ നിമിഷങ്ങളാണ് പങ്കുവെച്ചിരിക്കുന്നതെന്നും റംസാന്‍ മാസത്തില്‍ അച്ഛനും മകള്‍ക്കും സ്നേഹം പങ്കുവെക്കാന്‍ പാടില്ലേയെന്നും ആമിറിനെ അനുകൂലിക്കുന്നവര്‍ ചോദിച്ചു.

    കുടുംബം

    കുടുംബം

    ആമീര്‍ ഖാന്‍റെ ആദ്യ ഭാര്യയില്‍ ഉള്ള മക്കളാണ് ഇറയും ജുനൈദും. ആമീറിന്‍റെ രണ്ടാം ഭാര്യയും സംവിധായകയുമായ കിരണ്‍ റാവുവും മറ്റ് കുടുംബാംഗങ്ങളുമാണ് ആമിറിനൊപ്പം ആഘോ,ങ്ങളില്‍ പങ്കെടുത്തത്. ആമീറിനും കിരണിവും ആസാദ് എന്ന് പേരുള്ള ഒരു മകനും ഉണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+