കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പിനെതിരെ ആമിര്‍ ഖാന്‍ തിര. കമ്മീഷന് കത്തയച്ചു

Google Oneindia Malayalam News

മുംബൈ: ആം ആദ്മി പാര്‍ട്ടിക്കെതിരെ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ ഖാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. അനുമതിയില്ലാതെ തന്റെ ചിത്രങ്ങള്‍ തിരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചിരിക്കുന്നത്. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആളല്ല എന്നും കത്തില്‍ വ്യക്തമാക്കുന്നു.

സോഷ്യല്‍ മീഡീയ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലാണ് ആമിര്‍ ഖാന്‍ ആം ആദ്മി പാര്‍ട്ടി സപ്പോര്‍ട്ടറാണ് എന്ന പ്രചാരണം വ്യാപകമായിരിക്കുന്നത്. ഇത് ശ്രദ്ധയില്‍ പെട്ടാണ് താരം ആപ്പിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല എന്ന് ആമിര്‍ ഖാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ് എന്ന് ആമിറിന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

aamir-khan

എന്നാല്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പോസ്റ്ററുകളില്‍ ആമിര്‍ ഖാന്റെ ചിത്രം പതിച്ചിട്ടില്ല എന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ വിശദീകരണം. എതെങ്കിലും പാര്‍ട്ടി അനുഭാവി ആമിര്‍ ഖാന്റെ പടം ഉപയോഗിച്ചിട്ടുണ്ടാകും. ആരാണ് ഇത് ചെയ്തത് എന്ന് വ്യക്തമല്ല. ഏതെങ്കിലും സെലിബ്രിറ്റിയുടെ ചിത്രം ആം ആദ്മി പാര്‍ട്ടി പ്രചാരണത്തിന് ഉപയോഗിക്കാറില്ലെന്നും പാര്‍ട്ടി വക്താവ് പ്രീതി ശര്‍മ മേനോന്‍ പറഞ്ഞു.

ആമിര്‍ ഖാനെ തങ്ങളുടെ ദേശീയ ഐക്കണാക്കാനുള്ള പദ്ധതിയിലാണ് അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്‍. മുന്‍ പ്രസിഡണ്ട് എ പി ജെ അബ്ദുള്‍ കലാം, ക്രിക്കറ്റ് ക്യാപ്റ്റന്‍ എം എസ് ധോണി, ബാഡ്മിന്റണ്‍ താരം സൈന നേവാള്‍, ബോക്‌സര്‍ മേരി കോം എന്നിവരാണ് നിലവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീ ഐക്കണുകള്‍. എ കെ രണ്ടാമന്‍ എന്ന പേരിലാണ് ആമിര്‍ ഖാന്‍ ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പ്രചരിക്കുന്നത്.

English summary
Aamir Khan moves EC as Aam Aadmi Party flaunts him as AK No. 2
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X