ആമിര്‍ഖാനും ഷാരൂഖ് ഖാനും പാമ്പിന് തുല്യര്‍: ശിവസേന മന്ത്രി രാംദാസ് കദം
മുംബൈ: രാജ്യത്ത് അസഹിഷ്ണുത വളരുകയാണെന്ന അഭിപ്രായം പ്രകടപ്പിച്ച് പുലിവാല് പിടിച്ച് നില്‍ക്കുന്ന ആമീര്‍ ഖാനെയും ഷാരൂഖ് ഖാനെയും പാമ്പിന്റെ സ്വഭാവത്തോട് ചേര്‍ത്തിണക്കി കൊണ്ട് മഹാരാഷ്ട്ര ശിവസേന മന്ത്രി രാംദാസ് കദമിന്റെ മറുപടി.
ആമിര്‍ ഖാനും ഷാരൂഖ് ഖാനും ഇന്ത്യയില്‍ ജീവിക്കാന്‍ പേടിയാണെങ്കില്‍ പാക്കിസ്ഥാനിലേക്ക് പോകാമെന്നും ഇവര്‍ പാമ്പിന്റെ സ്വഭാവത്തോട് തുല്യരാണെന്നായിരുന്നു മന്ത്രി പറഞ്ഞത്.

രാജ്യത്ത് അസഹിഷ്ണുത വളരുന്നതില്‍ പേടിച്ച് ഇന്ത്യ വിട്ടു പോകാന്‍ ഭാര്യ പറഞ്ഞു എന്ന ആമിര്‍ ഖാന്റെ പ്രസ്ഥാവനയ്ക്ക് നേരെയാണ് ഇപ്പോള്‍ പ്രതികരണങ്ങള്‍ വന്നു കൊണ്ടിരിക്കുന്നത്. ഇതിനു സമാനമായി അഭിപ്രായം രേഖപ്പെടുത്തിയ ഷാരൂഖ് ഖാനു നേരെയുണ്ടായിരുന്ന പ്രതികരണങ്ങള്‍ അവസാനിച്ചിട്ടില്ല. അതിന് തൊട്ടു പിന്നാലെയാണ് ആമിറും അഭിപ്രായം പ്രകടിപ്പിച്ചത്.
ബിജെപി നേതാക്കളായ കൈലാഷ് വിജയ് വര്‍ഗിയ, സ്വാധി പ്രാചി, മനോജ് തിവാരി, ബാബാ രാം ദേവ്, ശിവസേന നേതാക്കള്‍, സര്‍ ജഡേജ എന്നിവര്‍ നേരത്ത രംഗത്ത് എത്തിയിരുന്നു.


Click it and Unblock the Notifications