കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടര്‍മാര്‍ക്ക് പണം നല്‍കി: കേന്ദ്രമന്ത്രിക്കെതിരെ ആം ആദ്മി, നടപടി വേണമെന്ന് കമ്മീഷനില്‍...

Google Oneindia Malayalam News

ദില്ലി: ബിജെപി എംപി ഗിരിരാജ് സിംഗിനെ നടപടി ആവശ്യപ്പെട്ട് ആം ആദ്മി എംപി തിരഞ്ഞെടുപ്പ് കമ്മീഷനില്‍. വോട്ടര്‍മാര്‍ക്ക് പണവും മദ്യവും വിതരണം ചെയ്തെന്നാണ് ആപ് എംപി സഞ്ജയ് സിംഗ് ചൂണ്ടിക്കാണിക്കുന്നത്. സംഭവത്തില്‍ ഗിരിരാജ് സിംഗിനെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് സിംഗ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുള്ളത്. ശനിയാഴ്ച ദില്ലിയില്‍ വോട്ടെടുപ്പ് നടക്കവേയാണ് സംഭവം.

ദില്ലി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ആരംഭിച്ചു, ഷഹീന്‍ബാഗില്‍ ഏര്‍പ്പെടുത്തിയത് പ്രത്യേക സുരക്ഷദില്ലി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ആരംഭിച്ചു, ഷഹീന്‍ബാഗില്‍ ഏര്‍പ്പെടുത്തിയത് പ്രത്യേക സുരക്ഷ

റിത്താലയില്‍ വോട്ടര്‍മാ‍ര്‍ക്ക് കേന്ദ്രമന്ത്രി പണം നല്‍കിയെന്നും എംപിമാര്‍ പലയിടങ്ങളിലും വോട്ടര്‍മാര്‍ക്ക് പണവും മദ്യവും വിതരണം ചെയ്തെന്നുമാണ്. സഞ്ജയ് സിംഗ് ഉന്നയിക്കുന്ന ആരോപണം. സഞ്ജയ് സിംഗിനെ ഉദ്ധരിച്ച് ന്യൂസ് 18 ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് സഞ്ജയ് സിംഗ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗിരിരാജ് സിംഗിനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

bjp4-157586

ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചില പ്രദേശങ്ങളില്‍ പണം വിതരണം ചെയ്യുന്നുവെന്ന വിവരം ലഭിച്ചതോടെ 272 വാര്‍ഡുകളിലായി 272 സംഘങ്ങളെ നിരീക്ഷണത്തിനായി നിയോഗിച്ചതായും ആപ്പ് പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് സ‍ഞ്ജയ് സിംഗ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ എംപി തങ്ങുന്നുവെന്ന വിവരവും ലഭിച്ചിരുന്നു. സ്റ്റിംഗ് ക്യാമറകള്‍ സ്ഥാപിച്ചിരുന്നുവെന്നും സിംഗ് ചൂണ്ടിക്കാണിച്ചു. ശനിയാഴ്ച വോട്ടിംഗ് നടക്കാനിരിക്കെ വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ ദില്ലിയില്‍ പ്രചാരണം അവസാനിച്ചിരുന്നു.

വോട്ടര്‍മാര്‍ക്ക് പണമോ മദ്യമോ വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരമറിയിക്കാന്‍ ആപ്പ് വാട്സ്ആപ്പ് നമ്പറും നല്‍കിയിരുന്നു. ഫെബ്രുവരി നാല് മുതല്‍ എട്ട് വരെയുള്ള കാലയളവിനുള്ളില്‍ ബിജെപിയുടെ 240 എംപിമാരും വിവിധ നിയമസഭാ മണ്ഡലങ്ങളിലായി താമസിച്ച് വരികയാണെന്നാണ് പുറത്തുവന്നിട്ടുള്ള മറ്റൊരു വാര്‍ത്ത. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച സാഹചര്യത്തില്‍ ദില്ലി സ്വദേശിയല്ലെങ്കില്‍ ഒരു എംപിക്കോ ക്യാബിനറ്റ് മന്ത്രിമാര്‍ക്കോ ദില്ലിയില്‍ തങ്ങാന്‍ കഴിയില്ലെന്നും സിംഗ് പറയുന്നു. ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

English summary
AAP accuses BJP distributing cash, liquor in Rithala constituency ahead of Delhi polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X