കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസിലേക്ക് വൻ ഒഴുക്ക്;ആംആദ്മി,അകാലി ദള്‍ നേതാക്കൾ കോൺഗ്രസിൽ ചേർന്നു,അമരീന്ദറിന്റെ പുതിയ നീക്കവും

  • By Desk
Google Oneindia Malayalam News

ചണ്ഡീഗഡ്; ഞായറാഴ്ചയാണ് മധ്യപ്രദേശിൽ മുൻ എംപിയും ബിജെപി നേതാവുമായ പ്രേം ചന്ദ് ഗുഡ്ഡുവും മകൻ അജിതും കോൺഗ്രസിൽ ചേർന്നത്. ഉപതിരഞ്ഞെടുപ്പിന് മുൻപുള്ള നേതാക്കളുടെ പാർട്ടി പ്രവേശം കോൺഗ്രസിന് വലിയ പ്രതീക്ഷയാണ്. അതിനിടെ പഞ്ചാബിലും സമാനമായ രീതീയിൽ കോൺഗ്രസിലേക്ക് നേതാക്കളുടെ കുത്തൊഴുക്ക് തുടരുകയാണ്. ആംആദ്മിയിൽ നിന്നും അകാലിദളിൽ നിന്നുമാണ് നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിൽ എത്തിയത്. വിശദാംശങ്ങളിലേക്ക്

 നേതാക്കളുടെ ഒഴുക്ക്

നേതാക്കളുടെ ഒഴുക്ക്

പഞ്ചാബിലെ ഫത്തേഗര്‍ ജില്ലയിലെ ആംആദ്മി പാര്‍ട്ടി, അകാലി ദള്‍ നേതാക്കളാണ് പാർട്ടി വിട്ട് കോൺഗ്രസിൽ എത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ ഉൾപ്പെടെയുള്ളവരാണ് കോൺഗ്രസിലേക്ക് ചേക്കേറിയത്. എംഎൽഎ കുൽജിത് സിംഗ് നാഗ്രയുടെ സാന്നിധ്യത്തിലായിരുന്നു നേതാക്കളുടെ പാർട്ടി പ്രവേശം.

 ആം ആദ്മിയിൽ നിന്നും

ആം ആദ്മിയിൽ നിന്നും

സർപഞ്ച് ദീപ് കുമാർ, ഗുർജന്ത് സിംഗ്. സോനം നാന്ത്., ലക്ബീർ, ജഗതീഷ് സിംഗ്, എന്നീ അകാലിദൾ നേതാക്കളും ആം ആദ്മി പാർട്ടി നേതാവായ ജഗ്ജിത്ത് സിംഗുമാണ് കോൺഗ്രസിൽ ചേർന്നത്. എംഎഎ നാഗ്രയുടെ വികസന പ്രവർത്തനങ്ങളിൽ മതിപ്പ് തോന്നിയിട്ടാണ് തങ്ങൾ കോൺഗ്രസിൽ ചേർന്നതെന്ന് ദീപ് കുമാർ പറഞ്ഞു.

 നാല് ഗ്രാമ പഞ്ചായത്തുകൾ

നാല് ഗ്രാമ പഞ്ചായത്തുകൾ

കഴിഞ്ഞ ദിവസം ജലന്തറിൽ നാല് വില്ലേജ് പഞ്ചായത്തകളും കോൺഗ്രസിൽ ചേർന്നിരുന്നു. കുൽവിന്തർ സിംഗ് നയിക്കുന്ന ചക്ക് ഹക്കിം പഞ്ചായത്ത്,ഗുൽസർ സിംഗ് നയിക്കുന്ന അഗൽഗഡ് പഞ്ചായത്ത്, ഗുർദീപ് ദംഗർ നയിക്കുന്ന ജമല്പൂർ പഞ്ചായത്ത്, ലഡ്ഡി നയിക്കുന്ന കാശി നഗർ പഞ്ചായത്ത് എന്നിവയാണ് കോൺഗ്രസൽ ചേർന്നത്.
പഗ്വാര എംഎൽ ബൽവിന്ദർ സിംഗ് ദലിവാളിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്.

നിയമസഭ തിരഞ്ഞെടുപ്പ്

നിയമസഭ തിരഞ്ഞെടുപ്പ്

അതിനിടെ പഞ്ചാബിൽ 2022 നിയമസഭ തിരഞ്ഞെടുപ്പിനുള്ള പടയൊരുക്കം തുടങ്ങാനൊരുങ്ങുകയാണ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ നേതൃത്വത്തിൽ കോൺഗ്രസ്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ജെഡിയു നേതാവ് പ്രശാന്ത് കിഷോറിനെ എത്തിക്കാനാണ് അമരീന്ദർ സിംഗിന്റെ ശ്രമം.

പികെ ഫാക്ടർ

പികെ ഫാക്ടർ

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ പയറ്റിയത് പ്രശാന്തായിരുന്നു. 77 സീറ്റായിരുന്നു തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ചത്. ബിജെപി-ശിരോമണി അകാലിദൾ സഖ്യവും ആംആദ്മി പാർട്ടിയും ആയിരുന്നു പ്രധാന എതിരാളികൾ. 19 സീറ്റുകളായിരുന്നു ആംആദ്മിക്ക് ലഭിച്ചത്.

ആം ആദ്മിക്ക് വേണ്ടി

ആം ആദ്മിക്ക് വേണ്ടി

ഭരണ തുടർച്ച ഉറപ്പാക്കാൻ പ്രശാന്ത് കിഷോറിന്റെ പിന്തുണ വേണമെന്ന നിലപാടിലാണ് അമരീന്ദർ സിംഗ്. ദില്ലി നിയമസഭ തിരഞ്ഞെടുപ്പിലെ ആംആദ്മി വിജയത്തിന് പിന്നാലെ തന്നെ അമരീന്ദർ പ്രശാന്തിനെ ബന്ധപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആപിന് വേണ്ടി പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള ഐ പാക് ആയിരുന്നു തന്ത്രങ്ങൾ മെനഞ്ഞത്

സിദ്ധുവിനെ മുൻനിർത്തി

സിദ്ധുവിനെ മുൻനിർത്തി

വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് വേണ്ടി പഞ്ചാബിൽ പ്രശാന്ത് കിഷോർ ഇറങ്ങുമോയെന്ന ഭയം അമരീന്ദർ സിംഗിന് ഉണ്ട്. കോൺഗ്രസ് മുൻ മന്ത്രിയായ നവജോത് സിംഗ് സിദ്ധുവിനെ മുന്‍ നിര്‍ത്തി പഞ്ചാബ് പിടിക്കാനാണ് ആപ്പിന്‍റെ നീക്കം.ദില്ലിയിലെ വിജയത്തോടെ പഞ്ചാബില്‍ സംഘടന പ്രവര്‍ത്തനം ശക്തമാക്കാനുള്ള നീക്കത്തിലാണ് ആം ആദ്മി പാർട്ടി.

ഭിന്നത ശക്തം

ഭിന്നത ശക്തം

ആം ആദ്മിയിലെ ഉൾപോരാണ് പാർട്ടിക്ക് പ്രതിസന്ധി തീർക്കുന്നത്. എന്നാൽ ദില്ലി തിരഞ്ഞെടുപ്പിന് ശേഷം വ്യത്യസ്ത വിമത ഗ്രൂപ്പുകളെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ആം ആദ്മിയിൽ ശക്തമായിരിനന്ു. സിദ്ധുവിനേയും ആം ആദ്മിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ആപിന്റെ നേതൃത്വത്തിൽ സജീവമാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അനുകൂലമല്ല

അനുകൂലമല്ല

ഈ സാഹചര്യത്തിലാണ് പ്രശാന്തിനെ കൂടെ കൂട്ടാൻ അമരീന്ദർ ഒരുങ്ങുന്നത്. വിഷയം സംബന്ധിച്ച് പ്രശാന്ത് കിഷോറുമായി അമരീന്ദർ സിംഗ് നിരവധി തവണ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്.എന്നാൽ ഇക്കാര്യത്തിൽ അനുകൂല നിലപാടല്ല പ്രശാന്ത് സ്വീകരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തമിഴ്നാട്ടിലും ബംഗാളിലും

തമിഴ്നാട്ടിലും ബംഗാളിലും

നിലവിൽ പശ്ചിമബംഗാൾ, തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങുകയാണ് പ്രശാന്ത് കിഷോർ.തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് വേണ്ടിയും ബംഗാളിൽ മമതയുടെ തൃണമൂൽ കോൺഗ്രസിന് വേണ്ടിയുമാണ് പ്രശാന്ത് ഇറങ്ങുന്നത്.
2017 ന് ശേഷം പ്രശാന്ത് പഞ്ചാബ് സംസ്ഥാന നേതാക്കളുമായി ബന്ധം സൂക്ഷിച്ചിട്ടില്ല. അദ്ദേഹം അമരീന്ദറിന്റെ ആവശ്യം ഏറ്റെടുക്കുമോയെന്നത് കാത്തിരുന്ന് കാണാമെന്ന് പ്രശാന്ത് കിഷോറിനെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

മധ്യപ്രദേശിൽ

മധ്യപ്രദേശിൽ

അതേസമയം വരാനിരിക്കുന്ന മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി പ്രശാന്ത് കിഷോറാണ് തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒരുക്കുന്നത്. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യയും 22 എംഎൽഎമാരും രാജിവെച്ചതോടെയാണ് മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ഉത്രകേസില്‍ പ്രതിക്ക് വധശിക്ഷ?; മകന്‍ മുതല്‍ മെഡിക്കല്‍ഷോപ്പ് ജീവനക്കാരന്‍ വരെ സാക്ഷികള്‍ഉത്രകേസില്‍ പ്രതിക്ക് വധശിക്ഷ?; മകന്‍ മുതല്‍ മെഡിക്കല്‍ഷോപ്പ് ജീവനക്കാരന്‍ വരെ സാക്ഷികള്‍

 ഇന്ന് മുതൽ ട്രെയിൻ സർവ്വീസുകൾ തുടങ്ങും; ആദ്യ ദിവസം 1.45 ലക്ഷം യാത്രക്കാർ!!മാർഗ നിർദ്ദേശങ്ങൾ ഇങ്ങനെ ഇന്ന് മുതൽ ട്രെയിൻ സർവ്വീസുകൾ തുടങ്ങും; ആദ്യ ദിവസം 1.45 ലക്ഷം യാത്രക്കാർ!!മാർഗ നിർദ്ദേശങ്ങൾ ഇങ്ങനെ

പുകയുന്ന അതിര്‍ത്തി; പുറത്തു വന്ന ചിത്രങ്ങള്‍ പറയുന്നതെന്ത്?സേനാവിന്യാസം ശക്തമാക്കി ചൈനയും ഇന്ത്യയുംപുകയുന്ന അതിര്‍ത്തി; പുറത്തു വന്ന ചിത്രങ്ങള്‍ പറയുന്നതെന്ത്?സേനാവിന്യാസം ശക്തമാക്കി ചൈനയും ഇന്ത്യയും

English summary
AAP, Akali Dal leader's joined Congress in Punjab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X