കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിന്റെ വീട് ബിജെപിക്കാര്‍ ആക്രമിച്ചു; ക്യാമറകള്‍ നശിപ്പിച്ചുവെന്ന് എഎപി

Google Oneindia Malayalam News

ദില്ലി: മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിന്റെ വീട് ബിജെപിക്കാര്‍ ആക്രമിച്ചുവെന്ന് ആരോപണം. ബിജെപി നേതാക്കളും പ്രവര്‍ത്തകരും കൂട്ടമായെത്തി ആക്രമണം നടത്തുകയായിരുന്നു എന്ന് എഎപി ആരോപിച്ചു. വീട്ടില്‍ അതിക്രമിച്ച് കയറിയ അക്രമികള്‍ വസ്തുവകകള്‍ നശിപ്പിച്ചു. സിസിടിവി ക്യാമറകള്‍ തകര്‍ത്തു. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള ദില്ലി മന്ത്രിമാരുടെ വസതികള്‍ക്ക് പുറത്ത് ബിജെപി പ്രവര്‍ത്തകര്‍ സമരത്തിലാണ്. ബിജെപി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മതിയായ ഫണ്ട് അനുവദിക്കുന്നില്ല എന്ന് ആരോപിച്ചാണ് സമരം.

a

വ്യാഴാഴ്ച ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. പോലീസ് സാന്നിധ്യത്തിലായിരുന്നു ആക്രമണം. എന്നാല്‍ എഎപി പ്രവര്‍ത്തകര്‍ തന്നെയാണ് ആക്രമണം നടത്തിയതെന്ന് ബിജെപി ആരോപിക്കുന്നു. അതേസമയം, എഎപിയും സമരം തുടങ്ങിയിട്ടുണ്ട്. ബിജെപി ഭരിക്കുന്ന വാര്‍ഡുകളില്‍ ഫണ്ട് തിരിമറി നടന്നു എന്നാണ് എഎപിയുടെ ആരോപണം. ഇതില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് എഎപിയുടെ സമരം.

യുഡിഎഫ് മുന്നേറും; എല്‍ഡിഎഫിന്റെ സീറ്റുകള്‍ പിടിക്കും, പിണറായിയോട് അഭ്യര്‍ഥനയുമായി സുധാകരന്‍യുഡിഎഫ് മുന്നേറും; എല്‍ഡിഎഫിന്റെ സീറ്റുകള്‍ പിടിക്കും, പിണറായിയോട് അഭ്യര്‍ഥനയുമായി സുധാകരന്‍

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീടിന് മുന്നില്‍ പ്രതിഷേധിക്കാന്‍ പദ്ധതിയിട്ട ആംആദ്മി പാര്‍ട്ടി എംഎല്‍എ രാഘവ് ചദ്ദയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ വസതിക്ക് മുമ്പിലും പ്രതിഷേധം സംഘടിപ്പിക്കാന്‍ എഎപി തീരുമാനിച്ചിരുന്നു.

പ്രതിഷേധം സംഘടിപ്പിക്കാന്‍ പോലീസിന്റെ അനുമതി തേടിയിരുന്നു രാഘവ് ചദ്ദ. കൊറോണ വ്യാപന സാധ്യത ചൂണ്ടിക്കാട്ടി പോലീസ് അനുമതി നല്‍കിയില്ല. ഞായറാഴ്ച പകല്‍ 11 മണിക്ക് അമിത് ഷായുടെ വസതിക്ക് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഎപി അറിയിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ രാഘവ് ചദ്ദയുടെ വീടിന് മുന്നില്‍ പോലീസിനെ വിന്യസിച്ചു. വീട്ടില്‍ നിന്ന് പുറത്തുപോകാന്‍ പറ്റില്ലെന്ന് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. അല്‍പ്പ നേരത്തിന് ശേഷം രാഘവ് ചദ്ദയെയും മറ്റ് ഒമ്പത് എഎപി പ്രവര്‍ത്തകരെയും രാജേന്ദ്ര നഗര്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. അഴിമതി സംബന്ധിച്ച് സെക്രട്ടറി തല അന്വേഷണം എഎപി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ സഹകരണമില്ലാതെ അന്വേഷണം നടക്കില്ല.

Recommended Video

cmsvideo
BJP leader Dilip Ghosh's threat to Mamata Banerjee | Oneindia Malayalam

കഴിഞ്ഞാഴ്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പോലീസ് വീട്ടുതടങ്കലിലാക്കിയത് വലിയ വിവാദമായിരുന്നു. കര്‍ഷകരെ സന്ദര്‍ശിച്ച് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ശേഷമാണ് വീട്ടുതടങ്കലിലാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് അരവിന്ദ് കെജ്രിവാളിനെ തടവിലാക്കിയതെന്ന് എഎപി ആരോപിച്ചിരുന്നു.

English summary
AAP Alleged Chief Minister Arvind Kejriwal's home attacked by BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X