കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ കറണ്ടില്ല; ബിജെപിയുടെ വീഴ്ചയെന്ന് ആപ്പ്

Google Oneindia Malayalam News

ദില്ലി: തലസ്ഥാന നഗരമായ ദില്ലിയിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ബി ജെ പിയെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെയാണ് കെജ്രിവാള്‍ ബി ജെ പിയെ രൂക്ഷമായി വിമര്‍ശിച്ചത്. ദില്ലിയില്‍ ആകമാനം വൈദ്യുതി ക്ഷാമം രൂക്ഷമാണ്. ബി ജെ പി ഇതിനെതിരെ അിയന്തിരമായി നടപടി എടുക്കണം - കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

ദില്ലിയിലെ വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി നേതാവായ അശുതോഷും ബി ജെ പിയെ കളിയാക്കി രംഗത്തെത്തിയിട്ടുണ്ട്. നല്ല ദിവസങ്ങള്‍ വരുന്നു. താപനില 45 നോട് അടുക്കുമ്പോഴും ദില്ലിയില്‍ പവര്‍കട്ട് എന്നായിരുന്നു അശുതോഷ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ദില്ലിയുടെ പ്രധാന ഭാഗങ്ങളിലെല്ലാം അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുകയാണ്.

Delhi Street
ആം ആദ്മി പാര്‍ട്ടിയുടെ 49 ദിവസത്തെ ഭരണത്തിന് ശേഷം ദില്ലിയില്‍ ഗവര്‍ണര്‍ ഭരണമാണ്. നഗരത്തിന്റെ പല ഭാഗത്തും വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്ന് ലഫ്. ഗവര്‍ണര്‍ നജീബ് ജങ് പറഞ്ഞു. കനത്ത കാറ്റിലും മഴയിലും ദില്ലിയിലെ വൈദ്യുതി സംവിധാനം തകരാറിലായിരിക്കുകയാണ്. വൈദ്യുതി ഉദ്പാദനത്തിലും കാര്യമായ കുറവുണ്ടായി

മഴയ്ക്ക് മുന്‍പ് ആയ്യായിരം മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ആയിരം വാട്ട് വൈദ്യുതിയായി കുറഞ്ഞു. ചൂട് കൂടിയതോടെ ആറായിരം മെഗാവാട്ട് വൈദ്യുതിയെങ്കിലും വേണമെന്ന സ്ഥിതിയിലാണ്. അടുത്ത മൂന്നോ നാലോ ദിവസങ്ങള്‍ കൂടി പവര്‍ കട്ട് തുടരുമെന്നും ഗവര്‍ണര്‍ അറിയിച്ചു.

English summary
AAP attacks BJP over power crisis in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X