കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ ഗാന്ധിക്കെതിരായ ആപ്പ് സ്ഥാനാര്‍ഥി പിന്മാറി

Google Oneindia Malayalam News

റായ്ബറേലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ റായ്ബറേലിയില്‍ മത്സരിക്കുന്നതില്‍ നിന്നും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി പിന്മാറി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനുണ്ടാകില്ലെന്ന് പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ഥി റിട്ട. ജഡ്ജി ഫക്രുദ്ദീന്‍ അറിയിച്ചു. മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുന്‍ ഹൈക്കോടതി ജഡ്ജിയാണ് ഫക്രുദ്ദീന്‍.

അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രമുഖര്‍ക്കെതിരെ മൃദുസമീപനം കൈക്കൊള്ളുന്നു എന്ന ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ഈ നീക്കം. അരവിന്ദ് കെജ്രിവാള്‍ രാഹുല്‍ ഗാന്ധിയെയോ സോണിയാ ഗാന്ധിയെയോ എതിര്‍ക്കാതെ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുന്നത് കോണ്‍ഗ്രസ് - ആപ്പ് ഒത്തുകളിയാണെന്ന് ബി ജെ പി ആരോപിക്കുന്നുണ്ട്.

sonia-gandhi

അവസാന നിമിഷം സ്ഥാനാര്‍ഥി പിന്മാറിയതോടെ റായ്ബറേലിയില്‍ പ്രതിരോധത്തിലായ ആപ്പ് അര്‍ച്ചന ശ്രീവാസ്തവയെ സോണിയാ ഗാന്ധിക്കെതിരെ മത്സരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്. സാമൂഹ്യ പ്രവര്‍ത്തകയായ അര്‍ച്ചന തിരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധിക്ക് എന്തെങ്കിലുമൊരു വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന വ്യക്തിത്വമല്ല. താരതമ്യേന ദുര്‍ബലനായ കുമാര്‍ വിശ്വാസിനെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്.

കോണ്‍ഗ്രസിന്റെ കുത്തക സീറ്റാണ് ഉത്തര്‍ പ്രദേശിലെ റായ് ബറേലി. 1951 മുതലുള്ള തിരഞ്ഞെടുപ്പുകളില്‍ രണ്ട് തവണ ബി ജെ പിയെയും ഒരു തവണ ജനതാ പാര്‍ട്ടിയെയും തുണച്ചതൊഴിച്ചാല്‍ മറ്റെല്ലാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസാണ് ഇവിടെ ജയിച്ചിട്ടുള്ളത്. 2004 മുതല്‍ ഇവിടത്തെ എം പിയാണ് സോണിയാ ഗാന്ധി. ബി ജെ പിയിലെ അജയ് അഗര്‍വാള്‍, ബി എസ് പിയിലെ രാം ലക്ഷണ്‍ പാസി എന്നിവരാണ് ഇവിടത്തെ മറ്റ് സ്ഥാനാര്‍ഥികള്‍.

English summary
AAP candidate Justice (retd.) Fakhruddin withdrawing from the electoral fray in Rae Bareli against Sonia Gandhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X