കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമ ദില്ലി ടിക്കറ്റിനായി കെജ്‌രിവാളിന് 6 കോടി നല്‍കി, സ്ഥാനാര്‍ത്ഥിയുടെ മകന്‍റെ വെളിപ്പെടുത്തല്‍

Google Oneindia Malayalam News

ദില്ലി: അരവിന്ദ് കെജ്രിവാളിനെതിരെ ഗുരുതര ആരോപണവുമായി ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ മകന്‍. തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. തന്റെ പിതാവ് സ്ഥാനാര്‍ത്ഥിത്വത്തിനായി കെജ്രിവാളിന് ആറ് കോടി രൂപ നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. ഇതോടെ പാര്‍ട്ടി കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. എഎപിയോ കെജ്രിവാളോ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

1

പശ്ചിമ ദില്ലിയിലെ സീറ്റിനായി തന്റെ പിതാവ് പണം നല്‍കിയതെന്ന് ഇയാള്‍ പറയുന്നത്. പശ്ചിമ ദില്ലിയില്‍ എഎപിയുടെ സ്ഥാനാര്‍ത്ഥി ബല്‍ബീര്‍ സിംഗ് ജക്കറിന്റെ മകനാണ് പണം നല്‍കിയത് കൊണ്ടാണ് തന്റെ പിതാവിന് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചതെന്ന് വ്യക്തമാക്കിയത്. തന്റെ പിതാവ് മൂന്ന് മാസം മുമ്പാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയതെന്നും, കെജ്രിവാളിന് ആറ് കോടി നല്‍കിയതിന് തന്റെ കൈവശം ശക്തമായ തെളിവുകളുണ്ടെന്നും ബല്‍ബീറിന്റെ മകന്‍ ഉദയ് പറയുന്നു.

വെറും മൂന്ന് മാസം മാത്രം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തന പരിചയമുള്ള തന്റെ പിതാവിന് എങ്ങനെയാണ് സീറ്റ് ലഭിക്കുകയെന്നും ഉദയ് ചോദിക്കുന്നു. ജനുവരിയിലാണ് തന്റെ പിതാവ് എഎപിയിലെത്തുന്നത്. അണ്ണാ ഹസാരെ പ്രക്ഷോഭത്തിന്റെ ഭാഗം പോലുമല്ലായിരുന്നു തന്റെ പിതാവ്. എന്നിട്ടും എന്തുകൊണ്ടാണ് തന്റെ പിതാവിന് എഎപി സീറ്റ് നല്‍കിയതെന്നും ഉദയ് ചോദിക്കുന്നു. അരവിന്ദ് കെജ്രിവാളിനും ഗോപാല്‍ റായിക്കും ആറ് കോടി നല്‍കിയത് കൊണ്ട് മാത്രമാണ് സീറ്റ് ലഭിച്ചതെന്നും ഉദയ് ആരോപിച്ചു.

പിതാവ് പണം അരവിന്ദ് കെജ്രിവാളിനാണ് നല്‍കിയത്. തന്റെ പിതാവ് ബല്‍ബീര്‍ സിംഗ് സിഖ് വിരുദ്ധ കലാപത്തില്‍ ആരോപണ വിധേയനായ സജ്ജന്‍ കുമാറിനെ ജാമ്യത്തിലെടുക്കാനും ശ്രമിച്ചിരുന്നുവെന്ന് ഉദയ് പറയുന്നു. ഇക്കാര്യം തുറന്ന് പറയാന്‍ കാരണം, എന്റെ പഠനത്തിന് പണം പിതാവ് നല്‍കാതായതോടെയാണ്. പഠനത്തിനുള്ള പണം ചോദിച്ചപ്പോള്‍ പിതാവ് രാഷ്ട്രീയകാര്യങ്ങള്‍ക്കായി പണം ഉപയോഗിക്കാനുണ്ടെന്ന് പറഞ്ഞെന്നും ഉദയ് പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ബ്രാഹ്മണ വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കി ബിഎസ്പി.... 20 ശതമാനം വോട്ട് കോണ്‍ഗ്രസിനൊപ്പം പങ്കിടും!!ബ്രാഹ്മണ വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കി ബിഎസ്പി.... 20 ശതമാനം വോട്ട് കോണ്‍ഗ്രസിനൊപ്പം പങ്കിടും!!

English summary
aap candidates son shocking revelation against aravind kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X