കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെറുതെ സമയം കളഞ്ഞു; തിങ്കളാഴ്ച സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിക്കുമെന്ന് എഎപി

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസുമായി സഖ്യചര്‍ച്ച നടത്തി സമയം കളഞ്ഞുവെന്ന് എഎപി. ദില്ലിയിലെ ആറ് മണ്ഡലങ്ങളില്‍ തിങ്കളാഴ്ച എഎപി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിക്കും. ഹരിയാനയില്‍ മൂന്ന് സ്ഥാനാര്‍ഥികളെ എഎപി പ്രഖ്യാപിച്ചു.

ഫരീദാബാദില്‍ നവീന്‍ ജയ്ഹിന്ദ് മല്‍സരിക്കുമെന്ന് മുതിര്‍ന്ന എഎപി നേതാവ് ഗോപാല്‍ റായ് പറഞ്ഞു. ഹരിയാനയിലെ കര്‍ണാലില്‍ കൃഷ്ണ കുമാര്‍ അഗര്‍വാള്‍ മല്‍സരിക്കും. അംബാലയില്‍ മുന്‍ ഡിജിപി പൃഥ്വിരാജ് മല്‍സരിക്കുമെന്നും ഗോപാല്‍ റായ് പറഞ്ഞു. ഹരിയാനയിലെ രണ്ട് മെഗാ റോഡ് ഷോയില്‍ അരവിന്ദ് കെജ്രിവാള്‍ പങ്കെടുക്കും.

10

ജനനായക് ജനതാ പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്നാണ് എഎപി ഹരിനായില്‍ മല്‍സരിക്കുന്നത്, ഏഴ് സീറ്റില്‍ ജെജെപി മല്‍സരിക്കും. മൂന്ന് സീറ്റില്‍ എഎപിയും ജനവിധി തേടും. കോണ്‍ഗ്രസുമായുള്ള ചര്‍ച്ച സമയം കളയലായി എന്നും ഗോപാല്‍ റായ് പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന ദില്ലി കോണ്‍ഗ്രസ് ഘടകം അറിയിച്ചു. ദില്ലിയില്‍ സഖ്യം വേണമായിരുന്നുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് അഭിപ്രായപ്പെട്ടു.

എഎപിയും കോണ്‍ഗ്രസും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായിരുന്നില്ല. ഇരുപാര്‍ട്ടികളും പരസ്പരം ആരോപണം ഉന്നയിക്കുകയാണ്. ബിജെപിക്കെതിരെ ഐക്യപ്പെടാന്‍ ഇരുകക്ഷികളും ആഗ്രഹിച്ചുവെങ്കിലും സീറ്റ് ചര്‍ച്ച ഉള്‍പ്പെടെയുള്ള ചില വിഷയങ്ങളില്‍ ഉടക്കിയാണ് ചര്‍ച്ച പൊളിഞ്ഞത്. ബിജെപിയെ പരാജയപ്പെടുത്താന്‍ ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് എഎപി അധ്യക്ഷന്‍ കെജ്രിവാള്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

English summary
AAP candidates to file nominations on Monday, Congress wasted time: Gopal Rai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X