ഡിഡിസിഎ അഴിമതി, പ്രത്യേക അന്വേഷണസംഘം വേണമെന്ന് ഗോപാല്‍ സുബ്രഹ്മണ്യം

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പിന്തുണച്ച് ഗോപാല്‍ സുബ്രഹ്മണ്യം രംഗത്ത്. അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ ഉയരുന്ന അഴിമതി ആരോപണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം വേണമെന്നാണ് സര്‍ക്കാര്‍ നിയമിച്ച അന്വേഷണ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ഗോപാല്‍ സുബ്രഹ്മണ്യം പറയുന്നത്. പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നാവശ്യം ഉന്നയിച്ച് ഗോപാല്‍ സുബ്രഹ്മണ്യം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് കത്തെഴുതി.

സിബിഐ, ഇന്റലിജന്‍സ് ബ്യൂറോ, ദില്ലി പോലീസ് തുടങ്ങിയവയിലെ ഉദ്യോഗസ്ഥരെ വിട്ടുനല്‍കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഡിഡിസിഎ അഴിമതി ആരോപണം ഗൗരവത്തോടെ കാണുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. നാലോ അഞ്ചോ ഉദ്യോഗസ്ഥരെയാണ് ഇതിനായി ആവശ്യപ്പെട്ടത്.

gopalsubramaniam

കേന്ദ്രസര്‍ക്കാരിനും പൂര്‍ണ സംസ്ഥാന പദവിയുള്ളവര്‍ക്കും മാത്രമേ അന്വേഷണ കമ്മീഷനെ നിയമിക്കാനുള്ള അധികാരമുള്ളൂവെന്നാണ് പറയുന്നത്. ഡിഡിസിഎ സര്‍ക്കാരുമായി ബന്ധപ്പെട്ട സ്ഥാപനമല്ലാത്തതു കൊണ്ടും ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കാനാവില്ലെന്നാണ് പറയുന്നത്.

ഡിഡിസിഎയില്‍ ഗുരുതരമായ അഴിമതി നടന്നിട്ടുണ്ടെന്നാണ് അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചത്. ഇതേ ആരോപണം ഉന്നയിച്ച് ബിജെപി എംപി കീര്‍ത്തി ആസാദും രംഗത്തെത്തിയതോടെയാണ് രംഗം വശളായത്. ഇതിനിടയിലാണ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ വേണമെന്നാവശ്യവുമായി ഗോപാല്‍ സുബ്രഹ്മണ്യം എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+