കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്കിത് കൊലപാതകം; താഹിര്‍ ഹുസൈന്‍ കുറ്റവാളിയെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് ആപ്

  • By S Swetha
Google Oneindia Malayalam News

ദില്ലി: തലസ്ഥാന നഗരിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ ആര്‍ക്കെങ്കിലും പങ്കാളിത്തമുണ്ടെന്ന് കണ്ടെത്തിയാല്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. അക്രമത്തില്‍ ഉള്‍പ്പെട്ട വ്യക്തി, ഏത് പാര്‍ട്ടിയിലെ ആയാലും മതത്തില്‍പ്പെട്ട ആള്‍ ആയാലും കുറ്റവാളിയാണെങ്കില്‍ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ കൊലപാതകത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന് പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് സിംഗിന്റെ പ്രതികരണം. ചാന്ദ് ബാഗ് പ്രദേശത്തെ അഴുക്കുചാലില്‍ നിന്ന് ബുധനാഴ്ചയാണ് അങ്കിതിന്റെ മൃതദേഹം കണ്ടെടുത്തത്.

ദില്ലി കലാപത്തിന് പിന്നില്‍ യുപിയില്‍ നിന്നെത്തിയവര്‍; വാട്‌സ്ആപ്പ് വഴി നീക്കം, 130പേര്‍ അറസ്റ്റില്‍ദില്ലി കലാപത്തിന് പിന്നില്‍ യുപിയില്‍ നിന്നെത്തിയവര്‍; വാട്‌സ്ആപ്പ് വഴി നീക്കം, 130പേര്‍ അറസ്റ്റില്‍

സംഘര്‍ഷത്തിനിടെ അക്രമികള്‍ വീട്ടില്‍ കയറിയതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും താഹിര്‍ ഹുസൈന്‍ ഇതിനോടകം പൊലീസിനും മാധ്യമങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. അദ്ദേഹം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 8 മണിക്കൂര്‍ വൈകിയെത്തിയാണ് അദ്ദേഹത്തെയും കുടുംബത്തെയും പൊലീസ് രക്ഷപ്പടുത്തിയത്. ദില്ലിയിലെ ചില ഭാഗങ്ങളില്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ കാര്യങ്ങള്‍ ഭയാനകമാണ്. പരിഷ്‌കൃത സമൂഹത്തിനും മാനവികതയ്ക്കും അപമാനകരമായ കാര്യങ്ങളാണ് സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

tahir-hussain-158

മൂന്ന് ദിവസത്തിനിടെ സംഭവിച്ച കാര്യങ്ങള്‍ വേദനാജനകമാണെന്ന് ദില്ലി ഹൈക്കോടതിയുടെ അഭിപ്രായത്തെ പരാമര്‍ശിച്ച് കൊണ്ട് ആംആദ്മി നേതാവ് പറഞ്ഞു. 1984 ആവര്‍ത്തിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഹൈക്കോടതി പോലും പറഞ്ഞു. പൊലീസ് കൃത്യസമയത്ത് നടപടി എടുക്കേണ്ടതായിരുന്നു. അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിയായതിന് ശേഷം ദില്ലിയിലെ സ്ഥിതി വഷളായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ആം ആദ്മി നേതാവും ചന്ദ് ബാഗിലെ മുനിസിപ്പല്‍ കൗണ്‍സിലറുമായ താഹിര്‍ ഹുസൈന്‍ താമസിച്ചിരുന്ന കെട്ടിടത്തിന് മുകളില്‍ നിന്നും ചിലര്‍ കല്ലെറിഞ്ഞതായും ഈ കല്ലേറിലാണ് അങ്കിത് ശര്‍മ്മ കൊല്ലപ്പെട്ടതെന്നും അദ്ദേഹത്തിന്റെ കുടുംബം ഇന്നലെ പറഞ്ഞിരുന്നു. ജോലി കഴിഞ്ഞ് മടങ്ങവെയാണ് മകന് നേരെ ആക്രമണമുണ്ടായതെന്ന് അദ്ദേഹത്തിന്റെ പിതാവ് രവീന്ദര്‍ കുമാര്‍ വ്യക്തമാക്കി. വടക്കുകിഴക്കന്‍ ദില്ലിയില്‍ തുടര്‍ച്ചയായ മൂന്ന് ദിവസത്തെ സംഘര്‍ഷത്തില്‍ പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ 35 പേരാണ് വടക്കു കിഴക്കന്‍ ദില്ലിയില്‍ മരിച്ചത്. അക്രമത്തില്‍ 200 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

English summary
tahir-hussain-158
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X