കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് ഫണ്ട് കണ്ടത്താന്‍ എഎപി ഗംഭീര വിരുന്ന് ഒരുക്കി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് എഎപി പിരിച്ചെടുത്തത് 91 ലക്ഷം രൂപ. അത്ഭുതം എന്ന് പറയട്ടെ ഒരു വിരുന്ന് സല്‍ക്കാരം എന്ന തന്ത്രത്തിലൂടെ ആണ് ഇത്രയും തുക എഎപി പിരിച്ചെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് പണം കണ്ടെത്താന്‍ മുംബൈ നഗരത്തില്‍ ഒരു ഗംഭീര പാര്‍ട്ടി ആണ് ആംആദ്മി ഒരുക്കിയത്. ഉദ്യോഗസ്ഥരും രത്‌നവ്യാപാരികളും ബോളിവുഡ് സംവിധായകരും വിരുന്നില്‍ പങ്കെടുത്തു.

പാര്‍ട്ടി നടത്തി ഏതായാലും ആംആദ്മി നേതാക്കന്‍മാരുടെ കീശ കീറി ഇല്ല. അതിനേക്കാള്‍ വലിയ തുക ലഭിച്ചു. പേരില്‍ ആംആദ്മിയാണ് എങ്കിലും യഥാര്‍ത്ഥ ആംആദ്മികള്‍ക്ക് അപ്രാപ്യമായ വിരുന്നായിരുന്നു അത്. വിരുന്നില്‍ എത്തിയവര്‍ പ്ലേറ്റ് ഒന്നിന് നല്‍കിയത് 20,000 രൂപയാണത്രേ.

kejriwal

200 പേരാണ് വിരുന്നില്‍ പങ്കെടുത്തത്. വിരുന്നിലേയ്ക്ക് പ്രവേശിക്കാന്‍ പ്രത്യേക പാസും ഒരുക്കിയിരുന്നു. പാസിലൂടെ മാത്രം 36 ലക്ഷം രൂപ ആണ് ലഭിച്ചത്. ഇതിനു പുറമെ വിരുന്നിനിടെ എഎപി വോളണ്ടിയര്‍മാര്‍ കൈയും കാലും പിടിച്ച് 21 ലക്ഷം രൂപയും പിരിച്ചെടുത്തു.

ഈ വാര്‍ത്ത കേട്ട ചില നേതാക്കന്‍മാര്‍ ഇപ്പോള്‍ കരുതി കാണും ഒരു പാര്‍ട്ടി ഒരുക്കിയാലോ എന്ന്. നഗരങ്ങള്‍ അലഞ്ഞ് ചൂടും പൊടിയും സഹിച്ച് ഇനി പണം പിരിച്ച് ക്ഷീണിക്കേണ്ടല്ലോ. ഏതായാലും ഈ സൂത്ര പണിയില്‍ ആദ്യം വിജയിച്ചിരിക്കുന്നത് എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍ ആണ്.

English summary
Delhi assembly elections,AAP collected ninety one lakh from the fund raiser dinner last night.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X