കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന്

Google Oneindia Malayalam News

അമേഠി: കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡണ്ടും സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു എന്ന് ആം ആദ്മി പാര്‍ട്ടിക്ക് പരാതി. തിരഞ്ഞെടുപ്പ് ദിവസം അനുവദനീയമായതിലും കൂടുതല്‍ വാഹനങ്ങളുടെ അകമ്പടിയോടെ മണ്ഡലത്തില്‍ പര്യടനം നടത്തി എന്നാണ് പരാതി. രാഹുലിനെതിരെ ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

പത്ത് വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് രാഹുല്‍ ഗാന്ധി പോളിംഗ് ദിവസം സ്വന്തം മണ്ഡലത്തില്‍ എത്തുന്നത്. ഫര്‍സാത്ഗഞ്ചില്‍ ചോപ്പറില്‍ ഇറങ്ങിയ രാഹുല്‍ ഒട്ടേറെ പോളിംഗ് ബൂത്തുകളും സന്ദര്‍ശിച്ചു. രാജ്യത്തെ ജനാധിപത്യം ഉറപ്പുവരുത്താന്‍ വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നത് എന്ന് രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

rahul-gandhi

ആളുകളുടെ ജാതിയല്ല, പ്രവൃത്തിയാണ് തരംതാഴ്ന്ന് പോയതെന്ന് രാഹുല്‍ പറഞ്ഞു. പ്രിയങ്ക ഗാന്ധിയും നരേന്ദ്രമോദിയും തമ്മില്‍ നടന്ന വാക് തര്‍ക്കങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പി സ്ഥാനാര്‍ഥിയായ സ്മൃതി ഇറാനിയില്‍ നിന്നും ഇത്തവണ കടുത്ത മത്സരമാണ് രാഹുല്‍ നേരിടുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ കുമാര്‍ വിശ്വാസും മണ്ഡലത്തില്‍ സജീവമാണ്.

പോളിംഗ് ബൂത്തിലെത്തിയ രാഹുല്‍ ആളുകളോട് വോട്ട് ചെയ്യാന്‍ തടസ്സമൊന്നുമില്ല എന്ന് ഉറപ്പുവരുത്തി. പതിനൊന്ന് മണി വരെ അമേത്തിയില്‍ 21 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.

English summary
AAP complains to EC against Rahul Gandhi for poll code violation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X