എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ഫലിച്ചില്ല, ദില്ലിയില്‍ കോണ്‍ഗ്രസിനും ബിജെപിയ്ക്കും തിരിച്ചടി
ദില്ലി: മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബിജെപിയ്ക്കും തിരിച്ചടി. 5 സീറ്റുകള്‍ നേടി എഎപിയ്ക്കാണ് വിജയം. കോര്‍പ്പറേഷനിലെ 13 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ കോണ്‍ഗ്രസിന് മികച്ച വിജയമുണ്ടാകുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ നാല് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ് നേടിയത്. ബിജെപി മൂന്ന് സീറ്റും നേടി.

എഎപി സ്ഥാനാര്‍ത്ഥിയായ അഭിഷേക് ബിദൂരി 1555 വോട്ടുകോളോടെയാണ് ബിജെപി സ്ഥാനാര്‍ത്ഥി സുനില്‍ വര്‍മ്മയെ പരാജയപ്പെടുത്തിയത്.
2017 മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന്റെ പരീക്ഷണമായാണ് മുന്നണികള്‍ ഈ തിരഞ്ഞെടുപ്പിനെ നോക്കി കാണുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പിന് പ്രാധാന്യം നല്‍കിയിരുന്നില്ലെന്നും ബിജെപി നേതാവ് വിജയ് ഗോയല്‍ പറഞ്ഞു.












Click it and Unblock the Notifications